Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരാതിപ്പെട്ടതി​െൻറ...

പരാതിപ്പെട്ടതി​െൻറ വൈരാഗ്യം; പൊതുപ്രവർത്തകന് വനം വകുപ്പ് ഉദ്യോഗസ്ഥ​െൻറ ഭീഷണി

text_fields
bookmark_border
പരാതിപ്പെട്ടതി​െൻറ വൈരാഗ്യം; പൊതുപ്രവർത്തകന് വനം വകുപ്പ് ഉദ്യോഗസ്ഥ​െൻറ ഭീഷണി
cancel

തൃശൂർ: കാട്ടുമൃഗങ്ങളെ വേട്ടയാടിയതും ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതും സംബന്ധിച്ച് പരാതി നൽകിയ പൊതുപ്രവർത്തകന് വനം വകുപ്പ് ഉദ്യോഗസ്ഥ​െൻറ ഭീഷണി. അങ്കമാലി ഏഴാറ്റുമുഖം ഡെപ്യൂട്ടി റേഞ്ചർക്കെതിരെയാണ് പരാതി. ഉദ്യോഗസ്ഥൻ മൊബൈൽ ഫോൺ പിടിച്ചുവെച്ചതായും പൊതുപ്രവർത്തകൻ അജിത് കൊടകര മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

അയ്യമ്പുഴ ഫോറസ്​റ്റ്​ സ്​റ്റേഷന് കീഴിലെ തട്ടുംപാറയിൽ കരിങ്കൽ ക്വാറിയിലേക്ക് വരുന്ന കാട്ടുമൃഗങ്ങളെ ഷോക്കടിപ്പിച്ചും കെണിവെച്ചും പിടികൂടി ഭക്ഷിക്കുന്നുവെന്നും ക്വാറിക്ക്​ സമീപത്തെയും പുറമ്പോക്ക് ഭൂമിയിലെയും ചന്ദനമരങ്ങൾ മുറിച്ചതായും കാണിച്ച് അജിത് കൊടകര വാഴച്ചാൽ ഡി.എഫ്.ഒക്ക് പരാതി നൽകിയിരുന്നു. ഇതിൽ മൊഴിയെടുക്കാനാണ്​ അങ്കമാലി ഏഴാറ്റുമുഖം ഓഫിസിലേക്ക് വിളിപ്പിച്ചത്.

ഇവിടെയെത്തിയ അജിത്തിൽനിന്ന, ബലമായി ഫോൺ പിടിച്ചുവാങ്ങുകയായിരുന്നുവത്രെ. ഫോണിൽ റെക്കോഡ് ചെയ്യുമെന്ന് പറഞ്ഞാണത്രെ പിടിച്ചുവാങ്ങിയത്. മൊഴിയെടുക്കാതെ അജിത്തിനെ പറഞ്ഞയച്ചതായും പരാതിയിൽ പറയുന്നു. പരാതിപ്പെട്ടതി​െൻറ വൈരാഗ്യം തീർത്തതാണെന്നാണ് അജിത് പറയുന്നത്. മൊബൈൽ ഫോണിൽ വിളിച്ച് പരാതി അറിയിച്ചപ്പോൾ മന്ത്രി ഇ-മെയിലിലൂടെ പരാതി ചോദിച്ച് വാങ്ങിയെന്നും അജിത് അറിയിച്ചു. അജിത് നൽകിയ പരാതിയിലാണ് സംസ്ഥാനത്ത് പൊലീസിനെതിരായ ആദ്യ ഇ.ഡി അന്വേഷണം നടക്കുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmentthreat
News Summary - Public servant threatened by a forest department official
Next Story