ദേശീയപാതയിൽ ദുരിതച്ചാല്
text_fieldsഅണ്ടത്തോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന കാനക്കായി ചാല് കീറിയത് നാട്ടുകാർക്ക് ദുരിതമാകുന്നു. തങ്ങൾപ്പടിയിലാണ് ദേശീയ പാതയോരത്തെ കാനകളുടെ നിർമാണം വൈകുന്നത്. പാതക്ക് അപ്പുറത്തുള്ള വ്യാപാരികൾക്കും വീട്ടുകാർക്കും പാതയിലേക്ക് പ്രവേശിക്കാനാവാത്ത വിധമാണ് ആഴത്തിൽ കുഴിയെടുത്തിട്ടുള്ളത്.
മണ്ണുമാന്തി ഉപയോഗിച്ച് ആഴത്തിലാണ് ചാല് കീറുന്നത്. ദിവസങ്ങൾ ഏറെയായിട്ടും കാനനിർമാണം വൈകുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. ഇക്കാരണത്താൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥയാണ്. മേഖലയിൽ സർവിസ് റോഡുകളുടെ നിർമാണം നേരാവണ്ണം പൂർത്തീകരിക്കാതെ ഇവിടെ റോഡ് മൊത്തമായി പൊളിച്ചതോടെ വാഹന യാത്രയും ദുരിതമായിരിക്കുകയാണ്. സർവിസ് റോഡ് നിർമിച്ച് യാത്രാസൗകര്യമൊരുക്കാതെ പഴയ ദേശീയപാത മൊത്തമായി പൊളിച്ചതിനൊപ്പമാണ് കാനനിർമാണത്തിലുമുള്ള അനാസ്ഥ വിദ്യാർഥികളെയടക്കം പ്രതിസന്ധിയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.