ഐ.എൻ.ടി.യു.സി ഓഫിസിനെ ചൊല്ലി പുതുക്കാട് കോൺഗ്രസിൽ തർക്കം
text_fieldsആമ്പല്ലൂർ: പുതുക്കാട് കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം വീണ്ടും രൂക്ഷം. ആമ്പല്ലൂർ ഐ.എൻ.ടി.യു.സി ഓഫിസിന്റെ പേര് മായ്ച്ചതിനെ തുടർന്ന് പോര് മുറുകി. ഓഫിസിന് കെ. കരുണാകരന്റേയും കെ.പി. വിശ്വനാഥന്റേയും പേരുകൾ നൽകാൻ നേരത്തേ കെ.പി.സി.സി നിർദേശമുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം എ ഗ്രൂപ്പുകാർ ഓഫിസ് കെ.പി. വിശ്വനാഥന് സ്മാരകമന്ദിരമാക്കിയതാണ് പുതിയ തർക്കത്തിന് കാരണമായത്. ഐ വിഭാഗത്തിന്റെ എതിർപ്പ് വകവെക്കാതെ കെ.പി. വിശ്വനാഥന് സ്മാരക മന്ദിരം എന്ന് എഴുതി ചേർത്തു. ഇതിനു പിന്നാലെ ഐ വിഭാഗം കെ.പിയുടെ പേര് കരിഓയില്‍ ഒഴിച്ച് മായ്ക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നൽകി.
തുടർന്ന് ജില്ല നേതൃത്വം ഇരുവിഭാഗത്തേയും ചർച്ചക്ക് വിളിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, ടി.എൻ. പ്രതാപൻ എം.പി, എം.പി. വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. നേരത്തേ കെ.പി.സി.സി നിർദേശിച്ചതുപോലെ കെട്ടിടത്തിന് കെ. കരുണാകരന് സ്മാരക മന്ദിരം എന്ന പേര് നിലനിര്‍ത്തണമെന്നും ഹാളിന് കെ.പി. വിശ്വനാഥന്റെ പേര് നൽകണമെന്നും യോഗത്തില്‍ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.