വരുന്നത് നാല് റെയിൽവേ പാലങ്ങൾ -സി. രവീന്ദ്രനാഥ്
text_fieldsനാല് റെയിൽവേ പാലങ്ങളാണ് പുതുക്കാട് മണ്ഡലത്തിലെ കിഫ്ബിയിലെ പ്രധാന പദ്ധതികൾ. പുതുക്കാട് (37.73), നന്തിക്കര (34.90 കോടി), നെല്ലായി (33.69 കോടി), ആലത്തൂര്‍ (21.87 കോടി) എന്നീ മേൽപാലങ്ങൾക്കുള്ള സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഒപ്പം ആമ്പല്ലൂര്‍ കെ.എഫ്.ഡി.സി സിനിമ തിയറ്റര്‍ കോംപ്ലക്സ് (11.50 കോടി) നിർമാണം നടക്കുന്നു. കോടാലി-വെള്ളിക്കുളങ്ങര റോഡ് (20.78 കോടി) സെപ്റ്റംബറിൽ പണി തുടങ്ങും, പുതുക്കാട്-മുപ്ലിയം-കോടാലി റോഡ് (59.26 കോടി), പള്ളിക്കുന്ന്-ചിമ്മിനി ഡാം റോഡ് (39.49 കോടി), കാനത്തോട് റെഗുലേറ്റര്‍ കം ബ്രിഡ്ജ് (22 കോടി) ടെൻഡര്‍ നടപടികൾ ആരംഭിക്കണം.ആമ്പല്ലൂര്‍-കുറുമാലി പുഴയിലെ കുണ്ടുകടവില്‍ പുതുക്കാട്, പറപ്പൂക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാനത്തോട് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിർമാണത്തിന് 22 കോടിയുടെ ഭരണാനുമതിയായതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.