Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2021 12:38 PMUpdated On
date_range 13 Sept 2021 12:53 PMദേശീയപാതയിൽ ബൈക്കിന് പിറകിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്ക്
text_fieldsbookmark_border
ആമ്പല്ലൂർ: ദേശീയപാത ആമ്പല്ലൂരിൽ ബൈക്കിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രികരായ ഒന്നര വയസുള്ള കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. പുതുക്കാട് കിളിയത്ത് രാഹുൽ (26), ഭാര്യ സംഗീത (24), മകൾ ഇന്ദ്ര കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം.
പുതുക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിനു പിറകിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പിറകിൽ വരികയായിരുന്ന ട്രെയ്ലർ ലോറിയുടെ ഇടയിൽപ്പെട്ടെങ്കിലും മൂന്നു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story