കാട്ടാന ഭീതിയില്‍ ഇഞ്ചക്കുണ്ട്; മേഖലയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു
text_fieldsആമ്പല്ലൂര്‍: ഇഞ്ചക്കുണ്ട് മേഖലയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പ്രദേശത്ത് ഇറങ്ങിയ കാട്ടാനകള്‍ ഇഞ്ചക്കുണ്ട് എടത്തനാല്‍ ഷാജുവിന്‍റെ വീട്ടുപറമ്പിലെ വാഴകളും മുല്ലക്കുന്നേല്‍ ജോമിയുടെ പറമ്പിലെ തെങ്ങ്, വാഴ തുടങ്ങിയവയും നശിപ്പിച്ചു. മൂന്ന് ആനകളാണ് പുലര്‍ച്ചെ മേഖലയില്‍ വ്യാപക നാശം വരുത്തിയത്.
കാട്ടാനകളുടെ ആക്രമണം പെരുകുമ്പോള്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. പാലപ്പിള്ളി എലിക്കോട് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത കൂടിയായതോടെ പ്രദേശവാസികളുടെ ആശങ്ക ഇരട്ടിയായി.
കൃഷിനാശത്തിന് പുറമെ ജീവന് കൂടി ഭീഷണിയായ കാട്ടാനകള്‍ ജനവാസ മേഖലകളിലിറങ്ങുന്നത് തടയാന്‍ ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.