പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അടുത്ത വർഷം പകുതിയോടെ
text_fieldsതൃശൂർ: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അടുത്ത വർഷം പകുതിയോടെ പ്രവർത്തന സജ്ജമാവും. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരം ലഭിച്ച പാർക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ വിശാലമായ പുത്തൂരിലേക്ക് മാറ്റുന്നതോടൊപ്പം മറ്റിടങ്ങളില്‍നിന്നുമുള്ള മൃഗങ്ങളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമത്തിലാണ് അധികൃതർ.
വിദേശ മൃഗശാലകളിൽനിന്ന് പക്ഷി- മൃഗാദികളെ കൊണ്ടുവരുന്നതിന് ഏറെ നിയമക്കുരുക്കുകളുണ്ട്. ഇത് കൈകാര്യം ചെയ്ത് പരിചയമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സേവനം ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനായി അന്താരാഷ്ട്ര തലത്തിൽ താൽപര്യപത്രങ്ങൾ ക്ഷണിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന തൃശൂര്‍ മൃഗശാല പ്രവര്‍ത്തിക്കുന്നത് സ്റ്റേറ്റ് മ്യൂസിയവും മൃഗശാലയും ചേര്‍ന്നുള്ള 13 ഏക്കര്‍ സ്ഥലത്താണ്. 1885ല്‍ സ്ഥാപിതമായ ഈ മൃഗശാലയില്‍ സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ ഉള്‍പ്പെടെ 64 ഇനങ്ങളിലായി 511 ജീവികളാണുള്ളത്. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസൃഷ്ടിച്ച് പുത്തൂരിലെ 350 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ ചെലവിലാണ് സുവോളജിക്കല്‍ പാര്‍ക്ക് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.