പേവിഷബാധ ഭീഷണി: എച്ചിപ്പാറയിൽ മുഴുവൻ വളർത്തു മൃഗങ്ങൾക്കും വാക്സിൻ നൽകും
text_fieldsആമ്പല്ലൂർ: വളർത്തു മൃഗങ്ങൾക്കും വന്യ മൃഗങ്ങൾക്കും പേവിഷബാധ ഭീഷണി നിലനിൽക്കുന്ന എച്ചിപ്പാറയിൽ ചൊവ്വാഴ്ച മുഴുവൻ വളർത്തു മൃഗങ്ങൾക്കും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാക്സിൻ നൽകും.
ഇതിനായി എച്ചിപ്പാറ സെന്ററിൽ രാവിലെ 10 മുതൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ആവശ്യമായ വാക്സിൻ മൃഗാശുപത്രിയിൽ എത്തിച്ചതായി പഞ്ചായത്ത് അംഗം അഷറഫ് ചാലിയത്തോടി അറിയിച്ചു.
പഞ്ചായത്ത് വെറ്ററിനറി സർജനാണ് വാക്സിനേഷന്റെ ചുമതല. വീട്ടിൽ വളർത്തുന്ന പശുക്കൾ ഉൾപ്പെടെയുള്ള എല്ലാ വളർത്തു മൃഗങ്ങൾക്കും വാക്സിൻ നൽകും. തുടർന്ന് വീട്ടുകാർ പശുക്കളെ 40 ദിവസം കെട്ടിയിട്ട് നിരീക്ഷിക്കണം. ബുധനാഴ്ച മുതൽ റബർ തോട്ടങ്ങളിൽ അലയുന്ന പശുക്കളെ പിടികൂടി വാക്സിനേഷൻ നടത്തും. 15 ദിവസം ഇവയെ നിരീക്ഷിച്ച ശേഷം ഉടമകൾക്ക് കൈമാറും.
പേവിഷബാധ ഭീഷണി പൂർണമായി ഒഴിവായ ശേഷം തോട്ടം മേഖലയിൽ അലയുന്ന പശുക്കളെ പിടികൂടി ലേലം ചെയ്യാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.