അപൂർവ ഇനം തൊഴുകൈയ്യൻ വലച്ചിറകനെ കണ്ടെത്തി
text_fieldsഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എൻറമോളജി റിസർച് ലാബ് ഗവേഷണ സംഘം കേരളത്തിൽനിന്ന് അപൂർവ ഇനം തൊഴുകൈയ്യൻ വലച്ചിറകനെ കണ്ടെത്തി. മാൻഡിസ്പില്ല ഇൻഡിക്ക എന്ന ഇനത്തെയാണ് ഗവേഷക സംഘം കണ്ടെത്തിയത്. തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ്, ഇരിങ്ങാലക്കുട പ്രദേശങ്ങളിൽനിന്നാണ് ഇവ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദേശീയ ശാസ്ത്ര മാസികയായ 'ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സ'യിൽ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ ടി.ബി. സൂര്യനാരായണൻ, ഗവേഷണ മേധാവി ഡോ. സി. ബിജോയ് എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ. തൊഴുകൈയ്യൻ പ്രാണിയുമായി ഈ ജീവിയെ പൊതുവെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വലപോലുള്ള ചിറകുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഇവയെ വേർതിരിച്ചറിയുന്നത്. പെൺ തൊഴുകൈയ്യൻ വലച്ചിറകൻ ചിലന്തിവലയിൽ മുട്ടയിട്ട് ഇവയിൽനിന്ന് ഉണ്ടാകുന്ന ലാർവ ചിലന്തിക്കുഞ്ഞുങ്ങളെ ഭക്ഷിച്ചാണ് ജീവിതചക്രം പൂർത്തിയാക്കുന്നത്. കേരളത്തിൽനിന്ന് ഈ വിഭാഗത്തിലെ മൂന്നാമത്തെ സ്പീഷീസാണ് ഇത്. കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിെൻറ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.