അവധിദിനങ്ങളിൽ 278 കാർഡുകളിൽ റേഷൻകൊള്ള
text_fieldsതൃശൂർ: അവധിദിവസങ്ങളിൽ ജില്ലയിൽ റേഷൻമാഫിയ തട്ടിയെടുത്തത് 278 കാർഡുകളിലെ റേഷൻവിഹിതം. ഒാരോ കാർഡിനും 10 കിലോ സ്പെഷൽ അരിയടക്കം ഒാണത്തിനായി നൽകിയതിൽനിന്നാണ് അവധിദിവസങ്ങളിൽ ഇ^പോസ് പ്രവർത്തിപ്പിച്ച് വിഹിതം തട്ടിയത്.
എന്നാൽ, എത്ര അളവ് റേഷൻവസ്തുക്കൾ തട്ടിയെടുത്തുവെന്നതിൽ കൃത്യം കണക്കുകൾ ഇതുവരെ ലഭ്യമല്ലെന്ന് ജില്ല സപ്ലൈ ഒാഫിസർ വ്യക്തമാക്കി. താലൂക്ക് സപ്ലൈ ഒാഫിസർമാരോട് ഇതുസംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് സംസ്ഥാനത്താകെ സംഘടിതമായി റേഷൻകൊള്ള നടത്തിയത്. എന്നാൽ, ജില്ലയിൽ തിരുവോണനാളായ 31ന് ഇ^പോസ് മെഷീൻ ആരും പ്രവർത്തിപ്പിച്ചിട്ടില്ല. തുടർന്നുള്ള രണ്ടു ദിവസങ്ങളിലാണ് വ്യാപകമായ തിരിമറി നടന്നിട്ടുള്ളത്.
നേരത്തെയും ഇത്തരത്തിൽ റേഷൻവിഹിതം അവധിദിനങ്ങളിൽ എഴുതിയെടുക്കൽ പതിവാണ്. ഒന്നാം തീയതി ആറ് കാർഡുകളിൽനിന്നാണ് മാന്വലായി റേഷൻവിഹിതം കടക്കാർ എഴുതിയെടുത്തത്. ചാലക്കുടി താലൂക്കിൽനിന്ന് നാലും തലപ്പള്ളിയിൽനിന്ന് രണ്ടും അടക്കമാണിത്. ബാക്കി 272 കാർഡുകളിലെയും റേഷൻവിഹിതം തട്ടിയെടുത്തത് രണ്ടാം തീയതിയാണ്. ഇതിൽതെന്ന തൃശൂർ താലൂക്കിൽനിന്ന് 121 കാർഡുകളിലെ റേഷനാണ് കടക്കാർ സ്വന്തമാക്കിയത്.
അധികവും നഗരപ്രദേശമായ തൃശൂരിൽ ചുരുക്കം ആളുകളാണ് റേഷൻ വാങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് തൃശൂർ താലൂക്കിൽ വ്യാപക വെട്ടിനിരത്തിൽ ഉണ്ടായത്. ചാലക്കുടി താലൂക്കിലെ 78 കടകളിലെയും റേഷൻ രണ്ടാം തീയതി എഴുതി എടുത്തിട്ടുണ്ട്. ഒന്നും രണ്ടും തീയതികളിലായി 82 കാർഡുകളിലെ അരിയാണ് കരിഞ്ചന്തയിലേക്ക് പോയത്. തലപ്പള്ളിയിൽ ഒന്നാം തീയതി രണ്ടു കാർഡുകൾക്ക് പുറമേ രണ്ടിന് 17 കാർഡുകളിലെ അരിയും മാഫിയ സ്വന്തമാക്കി. മുകുന്ദപുരം താലൂക്കിൽനിന്ന് എട്ടും ചാവക്കാട് ആറും കൊടുങ്ങല്ലൂരിൽ നാലും റേഷൻകാർഡുകളിൽനിന്ന് റേഷൻവിഹിതം തട്ടിയെടുത്തു.
ഇക്കാര്യത്തിൽ നേരത്തെ പലകുറി ഇത്തരത്തിൽ ഇടപെടലുകൾ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥസഹായം ഇക്കൂട്ടർക്കുേണ്ടാ എന്നകാര്യവും അന്വേഷിക്കേണ്ടതുണ്ട്. മരിച്ചുപോയ കാർഡുകളിലേതടക്കം റേഷൻവിഹിതം പലകുറി തട്ടിയെടുത്തിട്ടും നടപടി സ്വീകരിക്കാത്ത പൊതുവിതരണ വകുപ്പുതന്നെയാണ് ഇത്തരം അഴിമതിക്ക് റേഷൻ മാഫിയക്ക് കൂട്ടാവുന്നത്.
വിവിധ മാഫിയ ഇടപാടുകളിൽ പ്രതിയായവർക്ക് പിഴയും സസ്പെൻഷനും അടക്കം വിധിച്ചിട്ടും നടപ്പാകാതെ പോകുന്നത് രാഷ്ട്രീയ ഇടപെടൽമൂലമാണ്. കൃത്യമായ നടപടി സ്വീകരിച്ചാൽ മാത്രമേ ഇത്തരക്കാരെ പൊതുവിതരണ സംവിധാനത്തിൽനിന്ന് ഒഴിവാക്കാനാവൂ.
അതിന് ആർജവമുള്ള ഉദ്യോഗസ്ഥരും ജനസേവനതൽപരരായ ജനപ്രതിനിധികളും വേണ്ടതുണ്ട്. ആറുമാസമായി റേഷൻ വാങ്ങാത്ത എല്ലാവിഭാഗം കാർഡുകളിലെയും ആളുകളെ റേഷൻ സംവിധാനത്തിൽനിന്ന് പുറത്താക്കിയാൽ തീരുന്ന പ്രശ്നം മാത്രമാണിത്.
റേഷൻ ഗുണഭോക്താക്കളായ അേന്ത്യാദയ, മുൻഗണന വിഭാഗങ്ങളെ മാത്രം റേഷൻ വാങ്ങാത്തതിനാൽ പുറത്താക്കുന്ന സാഹചര്യം ഇല്ലാതാക്കണം. സബ്സിഡി വിഹിതത്തിന് അർഹരല്ലാത്ത എന്നാൽ, റേഷൻ ലഭിക്കുന്ന നീല, വെള്ള കാർഡ് ഉടമകളും അരി വാങ്ങാതെ വന്നാൽ പുറത്താക്കുന്ന സാഹചര്യം ഉണ്ടായാൽ അരി വാങ്ങാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.