ഭക്ഷ്യയോഗ്യമല്ല; റേഷൻ കടലയും പരിശോധനക്ക് അയച്ചു
text_fieldsമണ്ണുത്തി: സൗജന്യ റേഷൻ അരിക്കു പിന്നാലെ കേന്ദ്ര സർക്കാർ സൗജന്യമായി വിതരണം ചെയ്യാൻ അനുവദിച്ച കടലക്കും ഗുണനിലവാരമില്ല. മണ്ണുത്തി ഡി.ഡി പടിയിലെ 40 നമ്പർ റേഷൻകടയിൽ വിതരണം ചെയ്യാൻ അനുവദിച്ച കടല ഗുണ നിലാവാരവും ഭക്ഷ്യയോഗ്യമെല്ലന്ന നാട്ടുകാരുടെ പരാതിയിൽ ജില്ല ഭക്ഷ്യ സുരക്ഷ ഓഫിസർ രേഖ േറഷൻകടയിൽ പരിശോധന നടത്തി. ആറു ചാക്കിൽ നിന്ന് കടല സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷ ലാബിലേക്ക് പരിശോധനക്ക് അയച്ചു. പരിശോധന ഫലം വരുന്നത് വരെ കടല വിൽക്കരുതെന്ന് കടക്കാരന് നിർദേശം നൽകി.
കഴിഞ്ഞ മാസം മുല്ലക്കരയിലെ റേഷൻ കടയിലേക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സൗജന്യമായി വിതരണം നടത്താൻ സപ്ലൈകോ കൊണ്ടുവന്ന 87 ചാക്ക് റേഷനരിയിൽ ചെള്ള് കണ്ടെത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ല എന്ന് തെളിഞ്ഞിരുന്നു. സപ്ലൈകോ വാതിൽപ്പടി വഴി റേഷൻകടളിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളിൽ തൂക്കം കുറവും സ്ഥിരമാണ്. റേഷൻ വസ്തുക്കൾ തൂക്കി കടകൾക്ക് നൽകണമെന്ന ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തിൽ എവിെടയും പാലിക്കുന്നില്ല.
വാതിൽപടി വിതരണത്തിനായി പുതിയ കരാർ വിളിച്ചുവെങ്കിലും ഇക്കാര്യം പ്രധാന മാനദണ്ഡമായി വന്നിട്ടില്ല. അതിനിടെ ഇ-ടെൻഡർ നടപടി കോടതി കയറുകയും ചെയ്തു. റേഷൻ വിതരണത്തിന് ജില്ലയിൽ മാഫിയകളും ബിനാമികളും അരങ്ങുവാഴുന്നതാണ് കാര്യങ്ങൾ കുഴയാൻ ഇടയാവുന്നത്. ഇവർക്ക് ചൂട്ടു പിടിക്കുന്ന ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.