വേലൂരിലെ വിമതർ കോൺഗ്രസിൽ ലയിച്ചു
text_fieldsവേലൂർ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേലൂർ ഗ്രാമപഞ്ചായത്തിൽ രൂപം കൊണ്ട ജനകീയ വികസന മുന്നണി കോൺഗ്രസിൽ ലയിച്ചു.
വികസന മുന്നണി നേതാക്കന്മാരും കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതിനിധികളും ബ്ലോക്ക് പ്രസിഡൻറും തമ്മിൽ നടന്ന ചർച്ചകളുടെ ഫലമായാണ് ഈ തീരുമാനമെന്ന് ചെയർമാൻ ജോൺസൻ കുറ്റിക്കാട് കൺവീനർമാരായ കുരിയാക്കോസ് പൊറത്തൂർ, ബൈജു എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിച്ച കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.എൻ. അനിൽ, മണ്ഡലം സെക്രട്ടറി എൽസി ഔസേഫ് എന്നിവരെ പാർട്ടിയിൽ തിരിച്ചെടുത്തിട്ടുണ്ട്. ജില്ലയിൽ സ്വതന്ത്രരായി മത്സരിച്ചവരിൽ മികച്ച ഭൂരിപക്ഷവും വോട്ടും നേടിയവരാണ് അനിലും എൽസി ഔസേഫും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.