തൃശൂർ മെഡിക്കൽ കോളജിലെ കോവിഡിതര രോഗികളെ മാറ്റാമെന്ന് ശിപാർശ
text_fieldsതൃശൂർ: ഗവ. മെഡിക്കൽ കോളജിലെ േകാവിഡിതര രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റാമെന്ന് ശിപാർശ. ഇതിന് വേണ്ട സൗകര്യം ഒരുക്കാമെന്ന് മെഡിക്കൽ കോളജിന് നിർദേശം ലഭിച്ചു.
ഇതുപ്രകാരം ഓങ്കോളജി വിഭാഗത്തിലെ രോഗികളെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ചർച്ച നടന്നതായാണ് വിവരം. എന്നാൽ, ഒരു വിഭാഗത്തിലെയും ആരേയും ഇപ്പോൾ മാറ്റുന്ന പ്രശ്നമില്ലെന്നും തെൻറ തീരുമാനമില്ലാതെ അത് സാധ്യമല്ലെന്നും ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് 'മാധ്യമ'ത്തോട് പറഞ്ഞു.
അർബുദരോഗികൾക്കായി സ്വകാര്യ മെഡിക്കൽ കോളജിൽ 200 കിടക്ക ഒരുക്കാമെന്നും അത്രയും പേരെ ഗവ. മെഡിക്കൽ കോളജിൽനിന്ന് അവിടേക്ക് മാറ്റിയാൽ മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സക്ക് കൂടുതൽ സ്ഥലം ഒരുക്കാമെന്നുമാണ് ശിപാർശ ഉണ്ടായതെന്നാണ് വിവരം. ഇതിന് പകരമായി ഗവ. മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് അമലയിൽനിന്ന് ഡോക്ടറും നഴ്സും അടക്കമുള്ള കുറച്ച് പേരുടെ സേവനം വിട്ടുനൽകാൻ സ്വകാര്യ മെഡിക്കൽ കോളജ് സന്നദ്ധതയും അറിയിച്ചുവത്രെ.
നിർദേശം ഗവ. മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗത്തിെൻറ ശ്രദ്ധയിലേക്ക് ബന്ധപ്പെട്ടവർ കൊണ്ടുവന്നെങ്കിലും പ്രായോഗികമായി ഏറെ സങ്കീർണവും രോഗികൾക്ക് കടുത്ത പ്രയാസം ഉണ്ടാക്കുന്നതുമാണെന്നാണ് ചർച്ചയിൽ ഉയർന്ന വികാരം. ഫെബ്രുവരി മുതൽ ഈമാസം വരെ ഗവ. മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിൽ കിടത്തി ചികിത്സ ആവശ്യമുള്ള 30,000ലധികം രോഗികളുണ്ട്.
ഈമാസം മാത്രം ഇതുവരെ 3,000 പേരാണുള്ളത്. ഒ.പിയിൽ 45,000ൽ അധികവും കീമോതെറാപ്പിക്ക് 20,000ൽ അധികവും കൊബൾട്ടിന് പതിനായിരത്തോളവും രോഗികൾ ഈ മാസങ്ങളിൽ ഗവ. മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നുണ്ട്. തുടർച്ച ആവശ്യപ്പെടുന്ന ചികിത്സയായതിനാൽ ഇടക്കാലത്ത് ഇത്തരത്തിലുള്ള മാറ്റം രോഗികളെ പ്രയാസത്തിലാക്കും.
മാത്രമല്ല, ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നവർ ഒരു സ്വകാര്യ സംവിധാനത്തിലേക്ക് ചികിത്സയുടെ മധ്യത്തിലോ പൂർത്തിയാകുന്ന ഘട്ടത്തിലോ മാറാൻ സന്നദ്ധരാവില്ല. നിർബന്ധിതാവസ്ഥ വന്നാൽ ചികിത്സയിൽനിന്ന് പിന്മാറുന്ന സ്ഥിതിയും വന്നേക്കാം.
കീമോ ആവശ്യമുള്ളവർ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തുേമ്പാൾ അവരുടെ ഫയൽ വിവരം അന്നന്ന് ഗവ. മെഡിക്കൽ കോളജിൽനിന്ന് അറിയിക്കാമെന്ന നിർദേശമാണത്രെ ഉയർന്നത്. ഇതിന് വരുന്ന കാലതാമസം രോഗിക്ക് നിശ്ചിത ദിവസം കീമോ ലഭിക്കാതിരിക്കാൻ കാരണമായേക്കും. രോഗികളെ മാറ്റുന്നതിന് പകരം സ്വകാര്യ മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സ കേന്ദ്രം തുടങ്ങുകയാവും ഭേദമെന്ന മറുവാദം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.