പോക്സോ കേസ് ഇരകൾക്ക് പുനരധിവാസകേന്ദ്രം ഒരുങ്ങുന്നു
text_fieldsതൃശൂർ: സംസ്ഥാനത്തെ പോക്സോ കേസ് ഇരകൾക്കുള്ള പുനരധിവാസകേന്ദ്രം സെപ്റ്റംബർ ഒന്നിന് തൃശൂരിലേക്ക് മാറും. വിവിധ ജില്ലകളിലെ നിർഭയ സെൻററുകളിൽ കഴിയുന്ന 18 വയസ്സിന് താഴെയുള്ള 98 പേരാണ് തൃശൂർ രാമവർമപുരത്തെ 'മാതൃക പുനരധിവാസ കേന്ദ്ര'ത്തിലെത്തുക. ഉദ്ഘാടനവും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയാകും പ്രവേശനം.
എൻ.ജി.ഒ ആയ കേരള മഹിള സമഖ്യ സൊസൈറ്റിക്കാണ് കേന്ദ്രത്തിെൻറ നടത്തിപ്പ് ചുമതല. വിവിധ ജില്ലകളെ കൂട്ടിച്ചേർത്ത് സോണുകളാക്കി തിരിച്ചാണ് രേഖകൾ പരിശോധിച്ച് നടപടിക്രമം പൂർത്തിയാക്കുക. സ്വന്തം വീട്ടിൽ തുടരാൻ കഴിയാത്ത കുട്ടികളെയാണ് നിർഭയ ഷെൽട്ടർ ഹോമുകളിൽ താമസിപ്പിക്കുന്നത്. ഇവർക്ക് കൂടുതൽ പഠന-തൊഴിൽ സാധ്യതകൾ തുറന്നുകൊടുക്കുകയും മെച്ചപ്പെട്ട ഭാവി ലക്ഷ്യമിടുന്നവർക്ക് അതിന് അവസരമൊരുക്കുകയുമാണ് പുനരധിവാസകേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
രാമവർമപുരത്തേക്ക് മാറ്റാനുള്ള കുട്ടികളുടെ രേഖകൾ പരിശോധിച്ച്, സമ്മതപത്രം വാങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ വ്യാഴാഴ്ച തുടങ്ങാനാണ് നിർദേശം. കോവിഡ് ടെസ്റ്റ് ഉൾപ്പെടെ പൂർത്തിയാക്കിവേണം പ്രവേശനം. പഠനാവശ്യവും ആരോഗ്യാവസ്ഥയും പരിഗണിച്ച് ചിലർ ജില്ലകളിലെ നിർഭയ സെൻററുകളിൽ തുടരും. ബാക്കിയുള്ളവരെയാണ് രാമവർമപുരത്തേക്ക് മാറ്റുക.
പുനരധിവാസകേന്ദ്രത്തിൽ കുക്ക്, റസിഡൻഷ്യൽ വാർഡൻ, കെയർടേക്കർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരെ നിയമിച്ചുകഴിഞ്ഞു. അഞ്ച് കോടിയിലേറെ ചെലവിട്ട് വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ കെട്ടിക നിർമാണം മാസങ്ങൾക്ക് മുമ്പാണ് പൂർത്തിയായത്. എന്നിട്ടും നടപടിക്രമങ്ങൾ അനിശ്ചിതമായി നീണ്ടതിനാലാണ് കേന്ദ്രത്തിെൻറ പ്രവർത്തനം വൈകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.