കൊടുങ്ങചിറക്ക് കാവലായി ജനകീയ കൂട്ടായ്മ
text_fieldsവെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ നവീകരണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ച കൊടുങ്ങചിറക്ക് കാവലായി ജനകീയ കൂട്ടായ്മ. ജോണി പള്ളിപ്പുറത്തുകാരന് കണ്‍വീനറായി രൂപവത്കരിച്ച കൊടുങ്ങചിറ കൂട്ടായ്മയില്‍ അജയന് മുദ്ര, ബെന്നി താഴേക്കാടന്‍, സുധീര്‍ വെള്ളിക്കുളങ്ങര, ഷാജു കാവുങ്ങല്‍, സൈറ്റ് കൃഷ്ണന്‍കുട്ടി, ലൂവിസ് പാറപ്പുറം എന്നിവര്‍ ജോയന്റ് കണ്‍വീനര്‍മാരാണ്.
നാടിന്റെ പൈതൃകസമ്പത്തായ ചിറ മലിനമാകാതെയും സാമൂഹിക വിരുദ്ധരുടെ താവളമാകാതെയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം പഞ്ചായത്തിന്റെ അനുവാദത്തോടെ ചിറയിലേക്ക് പ്രകൃതിസ്നേഹികളെ ആകര്‍ഷിക്കാൻ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും കൂട്ടായ്മ ലക്ഷ്യമിടുന്നു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഈമാസം ആറിന് ഉച്ചകഴിഞ്ഞ് കൊടുങ്ങചിറ ഫെസ്റ്റ് സംഘടിപ്പിക്കും. കഥ, കവിത, നാടന്‍പാട്ട്, നാട്ടുവാര്ത്തമാനം എന്നിവയുടെ അവതരണം നടക്കും. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം കെ.ആര്. ഔസേഫ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.