ഭാഷകൾക്കപ്പുറം സഞ്ചരിച്ച് നാടകത്തെ അടുത്തറിഞ്ഞ് രേണു രാമനാഥൻ
text_fieldsതൃശൂർ: ഒരു കാലഘട്ടത്തിന്റെ ചരിത്രം പറയുന്നവ മാത്രമല്ല നാടകങ്ങൾ, കാലത്തിന് മുന്നേ സഞ്ചരിക്കാൻ കഴിയുന്ന പ്രവചന ശേഷിയുള്ള കലയാണത്. 14 വർഷമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമകാലിക പ്രസക്തിയുള്ള നാടകങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് സംഗീത നാടക അക്കാദമി നടത്തുന്ന അന്താരാഷ്ട്ര നാടകോത്സവമാണ്.
എന്നാൽ വിദേശ നാടകങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഭാഷാ നാടകങ്ങൾക്ക് മലയാളിയുടെ മനസ്സിൽ ഇടംനേടാൻ കടമ്പ ഏറെയായിരുന്നു. ഭാഷാപരമായ പ്രശ്നങ്ങളാണ് ഏറ്റവും മുഖ്യമായിയുന്നത്. അന്യഭാഷ നാടകങ്ങൾ കണ്ട് ആസ്വദിക്കാൻ കഴിയാതെ ഇറങ്ങിപ്പോകുന്നവരെ കണ്ടപ്പോഴാണ് അക്കാദമി 2017ലെ ഇറ്റ്ഫോക് മുതൽ മറ്റ് ഭാഷകൾക്ക് മലയാളത്തിൽ സബ്ടൈറ്റിലുകൾ ഉപയോഗിക്കാൻ ആരംഭിച്ചത്. മാധ്യമപ്രവർത്തകയായിരുന്ന രേണു രാമനാഥൻ എന്ന പേര് ഇറ്റ്ഫോക്കിൽ ഉയർന്നുകേട്ടത് അന്ന് മുതലാണ്.
ഇരിഞ്ഞാലക്കുടയിൽ ജനിച്ച അവർ മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന കാലത്താണ് കലയിലേക്കും നാടകത്തിലേക്കും എത്തുന്നത്. അന്ന് മുതലേ കലാ-സാംസ്കാരിക വാർത്തകൾ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് നാടകരംഗത്ത് സജീവമായിരുന്നു. 1998ൽ നടന്ന ദേശീയ വനിത നാടകോത്സവത്തിലൂടെ നാടകത്തെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചിത്രകാരനായ ഭർത്താവ് രാജൻ കൃഷ്ണനോടൊപ്പം അനവധി വേദികൾ ഒരുക്കുന്നതിൽ പങ്കാളിയാകുകയും ചെയ്തു.
2017 മുതൽ ഇറ്റ്ഫോക്കിൽ നാടകങ്ങൾക്ക് സബ്ടൈറ്റിലുകൾ നൽകുന്നത് രേണവും സംഘവുമാണ്. നാടകോത്സവം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ പ്രവർത്തനമാരംഭിക്കും. ചില നാടക സംഘങ്ങളുടെ ഭാഷ മനസ്സിലാക്കുവാൻ ഏറെ ശ്രമകരവുമാണ്.
അതിനാൽ തന്നെ ആശയതലങ്ങളിൽ ഒട്ടനവധി വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു. ഇപ്പോൾ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ ‘അപത്രിദാസ്’ എന്ന ബ്രസീലിയൻ മോണൊലോഗ് നാടകത്തിന്റെ പരിഭാഷയാണ് ഏറ്റവും കഠിനമായിരുന്നതെന്നും രേണു പങ്കുവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.