25 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ കൂടി നിശ്ചയിച്ചു
text_fieldsതൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ സംവരണ വാർഡുകൾ തെരഞ്ഞെടുക്കാൻ രണ്ടാം ദിവസം 25 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടത്തി. കലക്ടർ എസ്. ഷാനവാസ് നേതൃത്വം നൽകി. ചൊവ്വന്നൂർ, മുല്ലശ്ശേരി, പഴയന്നൂർ, കൊടകര ബ്ലോക്കുകൾക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ സ്ത്രീ സംവരണം, പട്ടികജാതി സ്ത്രീ, പട്ടികജാതി വാർഡുകളുടെ നറുക്കെടുപ്പാണ് ചൊവ്വാഴ്ച നടന്നത്.
ചൊവ്വന്നൂർ ബ്ലോക്കിലെ എട്ട്, മുല്ലശ്ശേരി ബ്ലോക്കിലെ നാല്, പഴയന്നൂർ ബ്ലോക്കിലെ ആറ്, കൊടകര ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ശേഷിച്ച പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ബുധൻ, വ്യാഴം ദിവസങ്ങളിലും ജില്ല പഞ്ചായത്തിെൻറയും ബ്ലോക്ക് പഞ്ചായത്തുകളുടെയും നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിനും നടക്കുമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എൻ.കെ. കൃപ അറിയിച്ചു.
സംവരണ വിഭാഗം, സംവരണ മണ്ഡലത്തിെൻറ നമ്പർ, പേര് എന്ന ക്രമത്തിൽ ചുവടെ:
ചൂണ്ടൽ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം-രണ്ട് ചൂണ്ടൽ, മൂന്ന് പാറന്നൂർ, അഞ്ച് പട്ടിക്കര, ഏഴ് ആയമുക്ക്, ഒമ്പത് തലക്കോട്ടുകര, 13 പെരുമണ്ണ്, 17 തായങ്കാവ്, 18 പയ്യൂർ, പട്ടികജാതി സ്ത്രീ-14 കേച്ചേരി, പട്ടികജാതി-08 മണലി.
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം-നാല് വെളളിത്തിരുത്തി, അഞ്ച് പഴുന്നാന, ഏഴ് ചെമ്മന്തട്ട, എട്ട് പുതുശ്ശേരി സൗത്ത്, 10 കാണിപ്പയ്യൂർ, 11 മാന്തോപ്പ്, 12 കവണം ചിറ്റൂർ, പട്ടികജാതി-13 പന്തല്ലൂർ.
കടവല്ലൂർ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം-രണ്ട് വടക്കുമുറി, അഞ്ച് കോടത്തുംകുണ്ട്, ഏഴ് കൊരട്ടിക്കര, 14 പെരുമ്പിലാവ്, 15 പൊറവൂർ, 17 കരിക്കാട്, 18 വില്ലന്നൂർ, 19 കോട്ടോൽ, പട്ടികജാതി സ്ത്രീ-09 മണിയാർക്കോട്, 13 പുത്തൻകുളം, പട്ടികജാതി-20 കടവല്ലൂർ സെൻറർ.
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം-ഒന്ന് ചൊവ്വല്ലൂർ കരിയന്നൂർ, രണ്ട് ചൊവ്വല്ലൂർ, നാല് അരികന്നിയൂർ, ഏഴ് വെട്ടുക്കാട്, ഒമ്പത് തിരുവത്ര കണ്ടിയൂർ, 14 നമ്പഴിക്കാട്, 15 ശങ്കരംകുളം, 16 ആയിരംകുളം, പട്ടികജാതി-06 കൂനംമൂച്ചി.
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-ഒന്ന് സ്രായിൽ, മൂന്ന് കരിയാമ്പ്ര, അഞ്ച് ചെറുതുരുത്തി, എട്ട് കോട്ടോൽ, ഒമ്പത് പഴഞ്ഞി, 13 പെങ്ങാമുക്ക്, 15 ചിറക്കൽ, പട്ടികജാതി സ്ത്രീ-04 പെരുംതുരുത്തി, പട്ടികജാതി-16 പാലാട്ടുമുറി.
പോർക്കുളം ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം-രണ്ട് പൊന്നം, നാല് പോർക്കുളം നോർത്ത്, അഞ്ച് കൊങ്ങണൂർ, ഏഴ് അക്കിക്കാവ് ഈസ്റ്റ്, ഒമ്പത് അകതിയൂർ സെൻറർ, 11 വേദക്കാട്, പട്ടികജാതി സ്ത്രീ-ഒന്ന് മാളോർകടവ്, പട്ടികജാതി-എട്ട് അകതിയൂർ നോർത്ത്.
കടങ്ങോട് ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം-ഒന്ന് ചിറമനേങ്ങാട്, ആറ് മണ്ടംപറമ്പ്, ഒമ്പത് പേങ്ങാട്ടുപാറ, 10 വെള്ളത്തേരി, 13 എയ്യാൽ അമ്പലം, 15 നീണ്ടൂർ, 16 മരത്തംകോട്, 18 പന്നിത്തടം, പട്ടികജാതി സ്ത്രീ-മൂന്ന് കടങ്ങോട് പാറപ്പുറം, പട്ടികജാതി-എട്ട് വെള്ളറക്കാട്.
വേലൂർ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം-ഒന്ന് പാത്രമംഗലം, മൂന്ന് തയ്യൂർ, നാല് പഴവൂർ, ഒമ്പത് കിരാലൂർ, 10 കുറുമാൽ പടിഞ്ഞാറ്, 14 വേലൂർ, 15 തലക്കോട്ടുകര ഈസ്റ്റ്, 17 പുലിയന്നൂർ, പട്ടികജാതി സ്ത്രീ-ഏഴ് അർണോസ് നഗർ, പട്ടികജാതി ആറ് വെങ്ങിലശ്ശേരി കിഴക്ക്.
എളവള്ളി ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം-ഒന്ന് ബ്രഹ്മകുളം, നാല് കടവല്ലൂർ, 05 പറയ്ക്കാട്, ആറ് ചേലൂർ, ഏഴ് വാക, ഒമ്പത് എളവള്ളി, 11 താമരപ്പിള്ളി, 13 പൂവ്വത്തൂർ, പട്ടികജാതി-രണ്ട് ചിറ്റാട്ടുകര.
മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം-ഒന്ന് തിരുനെല്ലൂർ, മൂന്ന് അംബേദ്കർ ഗ്രാമം, അഞ്ച് അന്നകര, എട്ട് താണവീഥി, 10 പറമ്പന്തളി, 13 കോർളി, 14 മുല്ലശ്ശേരി, പട്ടികജാതി സ്ത്രീ- 15 സി.എച്ച്്.സി, പട്ടികജാതി-06 എലവത്തൂർ.
പാവറട്ടി ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-ഒന്ന് കാളാനി, മൂന്ന് കല്ലംതോട്, ആറ് കണ്ണൻതൃക്കോവിൽ, ഏഴ് പെരിങ്ങാട്, 11 കോന്നൻ ബസാർ, 12 മരുതയൂർ, 15 പുതുമനശ്ശേരി, പട്ടികജാതി സ്ത്രീ-ഒമ്പത് കൈതമുക്ക്, പട്ടികജാതി-14 പാവറട്ടി.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-രണ്ട് പാടൂർ ഈസ്റ്റ്റ്, ആറ് കണ്ണോത്ത്, എട്ട് കരുവന്തല ഈസ്റ്റ്, 11 കരുവന്തല സൗത്ത്, 14 കോടമുക്ക്, 15 തൊയക്കാവ് വെസ്റ്റ്, 16 കുണ്ടഴിയൂർ, പട്ടികജാതി സ്ത്രീ-13 തൊയക്കാവ് സെൻറർ, 10 കെട്ടുങ്ങൽ, പട്ടികജാതി-17 പുളിക്കടവ്.
ചേലക്കര
ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-രണ്ട് വെങ്ങാനെല്ലൂർ നോർത്ത്, അഞ്ച് വെങ്ങാനെല്ലൂർ കിഴക്കുമുറി, മേപ്പാടം,
ഒമ്പത് അടയക്കോട്, 10 പനംകുറ്റി, 12 പങ്ങാരപ്പിള്ളി, 18 തോന്നൂർക്കര, 19 തോന്നൂർക്കര വെസ്റ്റ്, 20 പാറപ്പുറം, പട്ടികജാതി സ്ത്രീ-15 വട്ടുള്ളി, 17 തോട്ടേക്കോട്, പട്ടികജാതി 22 ചേലക്കര നോർത്ത്.
വള്ളത്തോൾനഗർ
ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-ഒന്ന് പള്ളം, അഞ്ച് മേച്ചേരി, ഏഴ് കലാമണ്ഡലം, ഒമ്പത് താഴപ്ര, 12 പള്ളിക്കൽ സ്‌കൂൾ, 13 ചെറുതുരുത്തി സ്‌കൂൾ, 16 പുതുശ്ശേരി, പട്ടികജാതി സ്ത്രീ-രണ്ട് പുതുശ്ശേരി മനപ്പടി, 11 പന്നിയടി.
കൊണ്ടാഴി ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-ഏഴ് കുഴിയംപാടം, എട്ട് തെക്കെ കൊണ്ടാഴി, ഒമ്പത് ചേലക്കോട്, 10 കൂളിക്കുന്ന്, 13 മേലെമുറി, 15 ഉള്ളാട്ടുകുളം, പട്ടികജാതി സ്ത്രീ-മൂന്ന് മൂത്തേടത്ത്പടി, അഞ്ച് പാറമേൽപടി, പട്ടികജാതി-11 വടക്കുംകോണം.
പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-ഒന്ന് പൈങ്കുളം വടക്കുമുറി, ഒമ്പത് കിള്ളിമംഗലം സെൻറർ, 12 പാറപ്പുറം, 13 ശ്രീപുഷ്‌കരം, 15 ദളപതി, 15 പൈങ്കുളം തെക്കുംമുറി, പട്ടികജാതി സ്ത്രീ-മൂന്ന് പൈങ്കുളം കിഴക്കുമുറി, 10 ഉദുവടി, പട്ടികജാതി 11 ചിറങ്കോണം.
പഴയന്നൂർ ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-രണ്ട് കല്ലംപറമ്പ്, മൂന്ന് കോടത്തൂർ, ആറ് പാറക്കൽ, ഒമ്പത് വെന്നൂർ, 10 അടിച്ചിറ, 11 തിരുമണി, 15 പരുത്തിപ്ര, 21 പുത്തിരിത്തറ, 22 വടക്കേത്തറ, പട്ടികജാതി സ്ത്രീ-14 തൃക്കണായ, 18 വെള്ളപ്പാറ, പട്ടികജാതി-19 പഴയന്നൂർ, 20 വെള്ളാർകുളം.
തിരുവില്വാമല ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-രണ്ട് പറക്കോട്ടുപാടം, നാല് കൂടാരംകുന്ന്, അഞ്ച് പാമ്പാടി, ഏഴ് മലേശമംഗലം, എട്ട് കിഴക്കുമുറി, 16 ആക്കപറമ്പ്, 17 കുണ്ടുകാട്, പട്ടികജാതി സ്ത്രീ-ഒന്ന് കുത്താമ്പുള്ളി, 11 പാലക്കപറമ്പ്, പട്ടികജാതി ആറ്-കൊല്ലായ്ക്കൽ, ഒമ്പത് പട്ടിപ്പറമ്പ്.
അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-ഒന്ന് ആമ്പല്ലൂർ, നാല് വെണ്ടോർ സെൻറർ, അഞ്ച് മണ്ണംപേട്ട, ആറ് വട്ടണാത്ര, എട്ട് പാലക്കുന്ന്, 11 കാളക്കല്ല്, 12 പൂക്കോട്, 15 വളഞ്ഞൂപ്പാടം, 16 ചുങ്കം, പട്ടികജാതി-17 അളഗപ്പനഗർ.
കൊടകര ഗ്രാമപഞ്ചായത്ത്: സ്ത്രീസംവരണം-ഒന്ന് കൊടകര വെസ്റ്റ്, രണ്ട് കാവുംതറ, അഞ്ച് വല്ലപ്പാടി, ഏഴ് കനകമല, എട്ട് തേശ്ശേരി, ഒമ്പത് പഴമ്പിള്ളി, 11 നാടുകുന്ന്, 14 ശക്തിനഗർ, 18 മനക്കുളങ്ങര, പട്ടികജാതി സ്ത്രീ-15 ആനത്തടം, പട്ടികജാതി- നാല് അഴകം.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീസംവരണം-നാല് ഇഞ്ചക്കുണ്ട്, ഒമ്പത് ചൊക്കന, 10 വെള്ളിക്കുളങ്ങര, 12 കടമ്പോട്, 17 അവിട്ടപ്പിള്ളി, 18 കാവനാട്, 20 മൂലംകുടം, 21 വാസുപുരം, 22 മൂന്നുമുറി, 23 ചെമ്പൂച്ചിറ, പട്ടികജാതി സ്ത്രീ-ഒന്ന് നൂലുവള്ളി, മൂന്ന് കൊരേച്ചാൽ, പട്ടികജാതി-ആറ് വടക്കേ കോടാലി.
നെന്മണിക്കര ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-ഒന്ന് തലോർ, രണ്ട് തലോർ പാറപ്പുറം, അഞ്ച് നെന്മണിക്കര, എട്ട് പാഴായി സെൻറർ, ഒമ്പത് പാഴായി വെസ്റ്റ്, 12 എറവക്കാട്, 15 ചിറ്റിശ്ശേരി നോർത്ത്, പട്ടികജാതി സ്ത്രീ-14 കുന്നിശ്ശേരി, പട്ടികജാതി-10 മടവാക്കര.
പുതുക്കാട്
ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-മൂന്ന് കാഞ്ഞൂർ, ആറ് മാട്ടുമല, എട്ട് സൂര്യഗ്രാമം, 10 എസ്.എൻ പുരം, 11 രണ്ടാംകല്ല്, 13 കുറുമാലി, 14 തെക്കേ തൊറവ്, പട്ടികജാതി സ്ത്രീ ഏഴ്-ശാന്തിനഗർ, പട്ടികജാതി-നാല് കണ്ണമ്പത്തൂർ.
തൃക്കൂർ ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-ഒന്ന് കോനിക്കര, രണ്ട് തൃക്കൂർ, ആറ് പാറക്കാട്, ഏഴ് കോട്ടായി, 10 മുട്ടിത്തടി, 11 കള്ളായി, 13 ആദൂർ, 16 നായരങ്ങാടി, 17 കല്ലൂർ, പട്ടികജാതി-15 ഞെള്ളൂർ.
വരന്തരപ്പിള്ളി
ഗ്രാമപഞ്ചായത്ത്:
സ്ത്രീസംവരണം-രണ്ട് കോരാനൊടി, അഞ്ച് പുലിക്കണ്ണി, എട്ട് കുണ്ടായി, ഒമ്പത് കന്നാറ്റുപ്പാടം, 10 ഇഞ്ചക്കുണ്ട്, 13 വേലൂപ്പാടം, 14 പിടിക്കപറമ്പ്, 16 മാഞ്ഞൂർ, 17 കരയാംപാടം, 18 നന്തിപുലം, പട്ടികജാതി സ്ത്രീ-11 മുപ്ലിയം, പട്ടികജാതി-നാല് വേലൂപാടം മഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.