കോൾ പടവുകളിലെ നെൽകൃഷി വെള്ളത്തിൽ
text_fieldsപുന്നയൂർക്കുളം: കനത്ത മഴയിൽ കോൾ പടവുകളിലെ നെൽകൃഷി വെള്ളത്തിലായി. പുന്നയൂർക്കുളം ഉപ്പുങ്ങൽകടവിൽ 100 ഏക്കർ കൃഷിയാണ് മുങ്ങിയത്. ഒരാഴ്ച മുമ്പ് പറിച്ചുനട്ട ഞാറാണ് വെള്ളത്തിലായത്. ഏക്കറിന് 15,000 രൂപയോളം ചെലവഴിച്ചാണ് ഇത്തവണ ഓരോ കർഷകരും കൃഷിയിറക്കിയത്.
ഉപ്പുങ്ങൽ കടവിൽ മാത്രം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളത്തിൽ മുങ്ങിയ ഞാറ് ഇനി കതിരിട്ടാലും പതിരാവും കിട്ടുക. അതുകൊണ്ട് തന്നെ വെള്ളം കയറിയ പാടത്തെ ഞാറുകൾ പിഴുതുകളഞ്ഞ് പുതിയവ നടണം. മഴ മാറിയാൽ വെള്ളം വറ്റിച്ച് ആദ്യപടി നിലം വീണ്ടും ഒരുക്കണം. കുറച്ചു വർഷങ്ങളായി നേരിടുന്ന പ്രകൃതി ക്ഷോഭത്തെ അതിജീവിക്കാനാണ് ഇത്തവണ ഒരു മാസം മുമ്പേ കൃഷി ഒരുക്കം തുടങ്ങിയതെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.