മുറിച്ചുണ്ടിനാൽ മുറിവേറ്റ് കിടന്നത് 17 വർഷം -ഋഷിരാജ് സിങ്
text_fieldsതൃശൂർ: 17 വയസ്സുവരെ മുറിച്ചുണ്ട് സൃഷ്ടിച്ച അപകർഷതയിലും കളിയാക്കലിലും നീറിയാണ് ജീവിച്ചതെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിങ്. ജൂബിലി മിഷൻ ആശുപത്രി സ്ഥാപക ഡയറക്ടർ മാത്യൂ മുരിങ്ങാത്തേരിയെയും മുറിച്ചുണ്ട് ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എച്ച്.എസ്. ഏഡൻവാലയെയും സ്മരിക്കാൻ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനിൽ മുറിച്ചുണ്ട് ശസ്ത്രക്രിയയോ പ്ലാസ്റ്റിക് സർജറിയോ ചെയ്യാൻ സൗകര്യമുള്ള ആശുപത്രികളില്ലായിരുന്നു. 1978ൽ പി.ജി.ഐ ചണ്ഡിഗഢിെല ഡോ. രാമകൃഷ്ണനാണ് ആദ്യമായി പ്ലാസ്റ്റിക് സർജറി വകുപ്പ് തുടങ്ങിയത്. അദ്ദേഹത്തിന്‍റെ ആദ്യ പേഷ്യന്‍റ് ഞാനായിരിക്കാം. 1978 ആഗസ്റ്റ് 10നായിരുന്നു ശസ്ത്രക്രിയ. ദേഹത്തുനിന്ന് തൊലിയെടുത്താണ് ചുണ്ടുഭാഗത്ത് വെച്ചുപിടിപ്പിച്ചത്. മുഖം തുറന്നുള്ള ശസ്ത്രക്രിയ ആയതിനാൽ മരണത്തിന് വരെ കാരണമായേക്കാം എന്ന മുന്നറിയിപ്പ് തന്നിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടി മരിക്കാനും ഞാൻ തയ്യാറായിരുന്നു. കാരണം അത്രയധികം അവഗണനയാണ് എനിക്ക് 17 വയസ്സുവരെ അനുഭവിക്കേണ്ടിവന്നത്.
സ്മൈൽ െട്രയിൻ സംഘടന പ്രസിഡന്‍റും സി.ഇ.ഒയുമായ സൂസന്ന ഷഫർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അധ്യക്ഷത വഹിച്ചു. ഏഷ്യൻ പ്രതിനിധി മംമ്ത കരോൾ, ജൂബിലിയുടെ ചാൾസ് പിന്‍റോ ക്ലഫ്റ്റ് ലിപ് ആൻഡ് ക്ലഫ്റ്റ് പാലറ്റ് സെന്‍റർ മേധാവി ഡോ. പി.വി. നാരായൺ, ഡോ. വസന്ത് രാധാകൃഷ്ണൻ, ഡോ. ഏഡൻവാലയുടെ ഭാര്യ ഗുൽനാർ ഏഡൻവാല, മക്കളായ മെഹർ വർഗീസ്, ഫിർദോസ് ഏഡൻവാല, ജൂബിലി മിഷൻ മെഡിക്കൽ കോളജ് സി.ഇ.ഒ ഡോ. ബെന്നി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സൗജന്യ മുറിച്ചുണ്ട്, മുറിയണ്ണാക്ക് ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളുടെ സംഗമവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.