റോഡുകൾ ഗതാഗത യോഗ്യമാക്കും; സൂചന ബസ് സമരം പിൻവലിച്ചു
text_fieldsതൃശൂർ: റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബസുടമസ്ഥ -തൊഴിലാളി സംയുക്ത സമര സമിതി ഈമാസം 20ന് പ്രഖ്യാപിച്ച സൂചന പണിമുടക്ക് പിൻവലിച്ചു. ഡെപ്യൂട്ടി കലക്ടർ ടി. മുരളയുമായി നടത്തിയ ചർച്ചയിൽ റോഡുകൾ 25നകം ഗതാഗത യോഗ്യമാക്കുമെന്ന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സമര സമിതി അറിയിച്ചു. കോഴിക്കോട് -കുറ്റിപ്പുറം -തൃശൂർ, തൃശൂർ -കൊടുങ്ങല്ലൂർ റോഡുകളുടെ കോൺക്രീറ്റിങ് എങ്ങുമെത്താത്ത അവസ്ഥയാണ്.
കുഴി നിറഞ്ഞ റോഡിലൂടെ ഗതാഗതം ദുഷ്കരമായ സാഹചര്യത്തിൽ സമയത്തിന് ഓടിയെത്താൻ കഴിയാറില്ലെന്നും ട്രിപ്പുകൾ റദ്ദാക്കേണ്ടി വരികയാണെന്നും സമര സമിതി ഭാരവാഹികൾ പറയുന്നു. തൃശൂർ -കൊടുങ്ങല്ലൂർ റോഡിന്റെ കോൺക്രീറ്റിങ് ഇതുവരെ 14 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്.
റോഡ് മെക്കാഡം രീതിയിൽ ടാർ ചെയ്യാനും നടപടി സീകരിക്കണം. ശക്തൻ സ്റ്റാൻഡിന്റെ തെക്കുവശത്ത് റോഡിൽ കുഴിയുള്ളതിനാൽ ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും കഴിയുന്നില്ല. ഇത്തരത്തിൽ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 25ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് 26ലേക്ക് മാറ്റിയതായും സമര സമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.