പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ മോഷ്ടാവിന്റെ വിഹാരം; ലോക്കറിൽനിന്ന് 11,000 രൂപ കവർന്നു
text_fieldsമുളങ്കുന്നത്ത്കാവ്: പഞ്ചായത്ത് ഓഫിസിൽ മോഷ്ടാവിെൻറ വിളയാട്ടം. പഞ്ചായത്ത് ഓഫിസ് കെട്ടിട ത്തിെൻറയും പരിസരത്തെ ജനകീയ ഹോട്ടലിെൻറയും പൂട്ടുകൾ തകർത്തു. രാത്രിയുടെ മറവിൽ മുൻവശത്തെ വാതിലിെൻറ പൂട്ട് തകർത്ത് അകത്തു കയറിയ കള്ളൻ ലോക്കറിൽ സൂക്ഷിച്ചിരുന്ന 11,000 രൂപ കവർന്നു.
തെളിവുകൾ നശിപ്പിക്കാനും ശ്രമം നടത്തിയ മോഷ്ടാവ് നിരീക്ഷണ ക്യാമറകളിലെ റെക്കോഡ് ഡാറ്റകൾ ശേഖരിക്കുന്ന സ്റ്റോറേജ് ഡ്രൈവും അപഹരിച്ചു. പ്രസിഡന്റിെൻറ റൂമിലുൾപ്പടെ ഓഫിസിലെ അലമാരകൾ തുറന്ന് വാരിവലിച്ചിട്ട നിലയിലാണ്. ഔദ്യോഗിക രേഖകളോ മറ്റോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കൂടുതൽ പരിശോധനക്കു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ദേവസി അറിയിച്ചു.
പഞ്ചായത്ത് ഓഫിസിനോട് ചേർന്നു പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിൽ കയറിയ കള്ളൻ ചില്ലറയായി സൂക്ഷിച്ചിരുന്ന 400 രൂപയും കൈക്കലാക്കി. മെഡിക്കൽ കോളജ് പൊലീസ് സി.ഐ അനന്തലാലിെൻറ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫിംഗർപ്രിൻറ് സ്പെഷ്യലിസ്റ്റ് രാംദാസും സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. അഞ്ച് മാസം മുൻപും ഇതേ പഞ്ചായത്ത് കെട്ടിടത്തിൽ മോഷണം നടക്കുകയും അന്വേഷണത്തെത്തുടർന്ന് പൊലിസ് മോഷ്ടാവിനെ പിടികൂടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.