തൃശൂർ സ്വദേശിക്ക് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെലോഷിപ്
text_fieldsതൃശൂർ: തൃശൂർ സ്വദേശി ഡോ. വിനോദ് സി. പ്രഭാകരന് ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോഷിപ്. കേന്ദ്ര സ്ഥാപനമായ കൗൺസിൽ ഫോർ സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ പുണെയിലെ നാഷനൽ കെമിക്കൽ ലബോറട്ടറിയിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റാണ്.
125ലധികം പ്രബന്ധങ്ങൾ അന്തർദേശീയ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു യു.എസ് പേറ്റന്റും നേടി. ഒമ്പത് പിഎച്ച്.ഡി ഗവേഷണ പ്രബന്ധങ്ങൾക്ക് മേൽനോട്ടം വഹിച്ചു. പെട്രോളിയം മന്ത്രാലയം ഏർപ്പെടുത്തിയ നാഷനൽ അവാർഡ് ഫോർ ടെക്നോളജി ഇന്നൊവേഷൻ ഇൻ പെട്രോകെമിക്കൽസ് ആൻഡ് ഡൗൺ സ്ട്രീം പ്ലാസ്റ്റിക് പ്രോസസിങ് ഇൻഡസ്ട്രിയുടെ 2021ലെ സഹ സ്വീകർത്താവുകൂടിയാണ്.
തൃശൂർ കൂർക്കഞ്ചേരിയിലാണ് താമസം. കേരള യൂനിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗം പ്രഫസറായിരുന്ന സി.പി. പ്രഭാകരനാണ് പിതാവ്. മാതാവ്: ശാന്ത. ഭാര്യ: നിത. മക്കൾ: വരദ്, നിഖിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.