ശക്തൻ സ്റ്റാൻഡിൽ കുടിവെള്ളമില്ല
text_fieldsതൃശൂർ: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന ശക്തൻ സ്റ്റാൻഡിൽ കുടിക്കാൻ തുള്ളിവെള്ളമില്ല.
സ്റ്റാൻഡിൽ കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നിവേദനങ്ങൾ നൽകിയിട്ടും കോർപറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. നഗരത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്ന ഇടമാണ് ശക്തൻ സ്റ്റാൻഡ്. നൂറുകണക്കിന് ബസ് ജീവനക്കാരും ഇവിടെ എത്തുന്നുണ്ട്. കടുത്ത വേനൽചൂടും പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ സൗജന്യമായി ശുദ്ധജലം ലഭിക്കാത്തത് കടുത്ത ബുദ്ധിമുട്ടാണ് ജനങ്ങൾക്ക് ഉണ്ടാക്കുന്നത്.
ബസ് ജീവനക്കാരും മറ്റും തുച്ഛവരുമാനത്തിൽനിന്ന് ദിവസവും 100 രൂപയോളം കുപ്പിവെള്ളം വാങ്ങാൻ മുടക്കേണ്ട സാഹചര്യമാണ്. സ്റ്റാൻഡിൽ കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മേയർ, ഡെപ്യൂട്ടി മേയർ, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്ക് നിവേദനം നൽകിയിരുന്നതായി ജില്ല പ്രൈവറ്റ് ബസ് എംപ്ലോയിസ് യൂനിയൻ (ഐ.എൻ.ടി.യു.സി) ശക്തൻ യൂനിറ്റ് പ്രസിഡന്റ് സെബി വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.