സലാഹുദ്ദീെൻറ മോഹം പുലർന്നു; റസലിന് ജീവിതമാർഗവും
text_fieldsവടക്കേക്കാട്: സകാത് വിഹിതം ഒരു കുടുംബത്തിന് ജീവനോപാധിയാകണമെന്ന സലാഹുദ്ദീെൻറ മോഹം സഫലമാക്കാൻ റസലിെൻറ 'കാർ വാഷ് അറ്റ് ഹോം' സ്വയംതൊഴിൽ പദ്ധതി തുടങ്ങി. ഖത്തർ സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ വട്ടംപാടം കൂളിക്കാട്ടിൽ സലാഹുദ്ദീൻ ഇത്തവണത്തെ തെൻറ സകാത് കല്ലൂർ മഹല്ലിലെ ഒരു കുടുംബത്തിന് രക്ഷയാകണമെന്ന ആഗ്രഹം കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
ഇതനുസരിച്ചാണ് കല്ലൂർ പള്ളിക്കു സമീപം വാടക വീട്ടിൽ താമസിക്കുന്ന പയക്കാട്ട് റസാഖിെൻറയും റസിയയുടെയും മകൻ മുഹമ്മദ് റസലിന് (20) തൊഴിൽ ഉപകരണങ്ങൾ നൽകാൻ തീരുമാനിച്ചത്.
വീടുകളിൽ ചെന്ന് കാർ കഴുകി വൃത്തിയാക്കാൻ ഗ്ലോബൽ പവർ കമ്പനിയുടെ കാർ വാഷിങ് മെഷീനും വാക്വം ക്ലീനറും അനുബന്ധ ഉപകരണങ്ങളും ഇവ കൊണ്ടുനടക്കാൻ സെക്കൻഡ് ഹാൻഡ് കാറും ഉൾപ്പെടെ കഴിഞ്ഞ ദിവസം മഹല്ല് ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഇമാം ഖലീലു റഹ്മാൻ വാഫി കൈമാറി.
ലോക്ഡൗണിൽ പണിയില്ലാതായ നിർമാണത്തൊഴിലാളിയായ റസാഖ് ഇനി റസലിെൻറ സഹായിയാകും. ഭാര്യയും രണ്ടു മക്കളും മാതാവും അടങ്ങുന്നതാണ് റസാഖിെൻറ കുടുംബം. കാർ മാത്രമല്ല മതിലും നിലവും വൃത്തിയാക്കാൻ ഉപകരണംകൊണ്ട് കഴിയും. 250 മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നത്. ഫോൺ: 8113870788.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.