എസ്.ബി.െഎ 6,100 അപ്രൻറീസുകളെ നിയമിക്കുന്നു
text_fieldsതൃശൂർ: ബാങ്കിങ് മേഖലയിൽനിന്നും ബാങ്കിനകത്തുനിന്നും ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച അപ്രൻറീസ് നിയമനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും. ബിരുദധാരികളായ യുവാക്കളെ ഒരു വർഷത്തേക്ക് അപ്രൻറീസായി നിയമിക്കാൻ നടപടി തുടങ്ങി. ആകെ 6,100 പേരെ നിയമിക്കുന്നതിൽ കേരളത്തിൽനിന്ന് 75 പേർ മാത്രം.
സംവരണ തത്വം പാലിച്ചാണ് നിയമന നടപടി. ബാങ്കിൽ ജൂനിയർ അസോസിയേറ്റുകളെ നിയമിക്കുേമ്പാൾ അപ്രൻറീസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് വെയ്റ്റേജ്/ഇളവ് നൽകുമെന്നും അതേസമയം അതൊരു അവകാശമായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 15,000 രൂപയാണ് പ്രതിമാസ സ്റ്റൈപൻറ്. ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാരിൽനിന്ന് 300 രൂപ ഫീസും വാങ്ങുന്നുണ്ട്. അടുത്തമാസം ഓൺലൈനായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഏറ്റവും കൂടുതൽ അപ്രൻറീസുമാരെ നിയമിക്കുന്നത് യു.പിയിലാണ് -875. ഗുജറാത്ത് -800, പശ്ചിമ ബംഗാൾ -715, രാജസ്ഥാൻ -650, ഒഡിഷ -400, മഹാരാഷ്ട്ര -375, പഞ്ചാബ് -365, ഹിമാചലിലും കർണാടകയിലും -200 എന്നിങ്ങനെ നിയമനം നടക്കുേമ്പാഴാണ് കേരളത്തിൽ 75 മാത്രമായി പരിമിതപ്പെടുത്തിയത്. കേരളത്തിൽ പാലക്കാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, കോട്ടയം, തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ അഞ്ച് വീതവും തിരുവനന്തപുരം, കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആറ് വീതവും അപ്രൻറീസുമാരെയാണ് തെരഞ്ഞെടുക്കുന്നത്.
ബാങ്കിങ് നിയമന രംഗത്തെ തെറ്റായ പ്രവണതയും മോശം കീഴ്വഴക്കവും ആകുമെന്ന് പരക്കെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞവർഷം നിയമന നടപടി എസ്.ബി.ഐ നിർത്തിവെച്ചത്. എന്നാൽ, ബാങ്കുകൾ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ അപ്രൻറീസുകളുടെ എണ്ണം 15 ശതമാനമാക്കണമെന്ന കേന്ദ്ര സർക്കാറിെൻറ കർശന നിർദേശത്തെ തുടർന്നാണ് പുനരാരംഭിച്ചിരിക്കുന്നത്. എസ്.ബി.ഐയിലെ സ്ഥിരം നിയമനങ്ങൾക്ക് അർഹരാവാൻ അപ്രൻറീസ്ഷിപ്പിൽ പങ്കെടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയേക്കാമെന്നതാണ് ബാങ്കിങ് മേഖലയിലുള്ളവർ ഇതിൽ കാണുന്ന ഒരു പ്രശ്നം. അതിലുപരി, ഓരോ വർഷവും ഇത്തരത്തിൽ അപ്രൻറീസുകളെ നിയമിച്ച് സ്ഥിരം നിയമന സാധ്യത കുറക്കാനും വഴിയൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.