Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്ഷര മധുരം നുകരാൻ...

അക്ഷര മധുരം നുകരാൻ കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക്

text_fields
bookmark_border
school reopening
cancel

തൃ​ശൂ​ര്‍: പു​ത്ത​ന്‍ പ്ര​തീ​ക്ഷ​ക​ളോ​ടെ പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ന് തി​ങ്ക​ളാ​ഴ്ച പൊ​ലി​മ​യോ​ടെ തു​ട​ക്ക​മാ​കും. ന​വാ​ഗ​ത​രെ വ​ര​വേ​ല്‍ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം സ്‌​കൂ​ളു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി. ജി​ല്ല​ത​ല പ്ര​വേ​ശ​നോ​ത്സ​വം രാ​വി​ലെ 10ന് ​ഇ​രി​ങ്ങാ​ല​ക്കു​ട ന​ട​വ​ര​മ്പ് ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​എ​സ്. പ്രി​ന്‍സ് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കും.

പ്രീ ​പ്രൈ​മ​റി മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ര്‍ഥി​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള പ്ര​വേ​ശ​ന യാ​ത്ര, ബാ​ന്‍ഡ് മേ​ളം, സ്റ്റു​ഡ​ന്‍സ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡ് തു​ട​ങ്ങി​യ വ​ര്‍ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. സ്‌​കൂ​ളു​ക​ളി​ല്‍ ക്ലാ​സ് മു​റി​ക​ളെ​ല്ലാം വ​ര്‍ണ​പ​കി​ട്ടോ​ടെ അ​ല​ങ്ക​രി​ച്ചു​ക​ഴി​ഞ്ഞു.

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ചെ​ങ്കി​ലും അ​തി​നെ വ​ക​വെ​ക്കാ​തെ ആ​ദ്യ​ദി​നം ത​ന്നെ വി​ദ്യാ​ര്‍ഥി​ക​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. പാ​ഠ​പു​സ്ത​ക​ങ്ങ​ളെ​ല്ലാം സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. മി​ക്ക സ്‌​കൂ​ളു​ക​ളി​ലും പാ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്.

വി​ല്ല​ടം ജി.​എ​ച്ച്.​എ​സ്.​എ​സി​ല്‍ ന​ട​ക്കു​ന്ന റ​വ​ന്യു ജി​ല്ല ത​ല സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം രാ​വി​ലെ 9.30ന് ​പി. ബാ​ല​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ന​ഗ​ര​സ​ഭ വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ഐ. ​സ​തീ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ ഡോ. ​എ. അ​ന്‍സാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കും.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചേ​ല​ക്ക​ര ഗ​വ. മോ​ഡ​ല്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​വും വി​ജ​യോ​ത്സ​വ​വും ഉ​ന്ന​തി സ്റ്റു​ഡ​ന്റ് ക്ല​ബു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10ന് ​മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി വി​ജ​യി​ക​ള്‍ക്കു​ള്ള അ​വാ​ര്‍ഡ് വി​ത​ര​ണ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsSchoolReopening
News Summary - School reopening-thrissur
Next Story