സ്കൂട്ടറും മത പുസ്തകങ്ങളും കത്തിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsചാവക്കാട്: ആലുംപടിയിൽ ഒരു വീട്ടിലെ സ്കൂട്ടറും മറ്റൊരു വീട്ടിലെ പുസ്തകങ്ങളും കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലുംപടി പൂക്കോട്ടിൽ വീട്ടിൽ വിപിൻ എന്ന കണ്ണനെയാണ് (38) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മുതുവട്ടൂർ -ആലുംപടി റോഡിൽ മച്ചിങ്ങൽ വീട്ടിൽ രാജേഷിെൻറ ഭാര്യ ഹിമയുടെ സ്കൂട്ടർ കത്തിച്ച ശേഷം അൽപം അകലെയുള്ള പുതുവീട്ടിൽ ഷഹീമിെൻറ വീട്ടിലെ ഇസ്ലാംമത പുസ്തകങ്ങൾ തീവെച്ച് നശിപ്പിക്കുകയായിരുന്നു.
തീ കത്തുന്നത് ശ്രദ്ധയിൽ പെട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ ഒരാൾ കിണറിനു സമീപത്തുകൂടി പോവുന്നത് കണ്ടതായി പൊലീസിനോട് പറഞ്ഞിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അറസ്റ്റിലായ വിപിൻ സംഭവ സ്ഥലങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് രാജേഷിെൻറ വീടിെൻറ മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ അഗ്നിക്കിരയാക്കിയത്. സമീപത്തെ പൂച്ചട്ടികൾ മതിലിനു പുറത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞ് നശിപ്പിച്ച ശേഷമാണ് സ്കൂട്ടർ കത്തിച്ചത്. രാജേഷിെൻറ ഭാര്യ ഹിമ അടുത്തയിടെയായി വാങ്ങിയ പുതിയ സ്കൂട്ടറാണിത്. മുമ്പും പല ക്രിമിനൽ കേസുകളിൽ വിപിൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂർ അസിസ്റ്റൻറ് കമീഷണർ കെ.ജി. സുരേഷ്, ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജ്, എസ്.ഐമാരായ ഉമേഷ്, എ.എം. യാസിർ, എ.എസ്.ഐമാരായ സജിത്ത്, ബിന്ദുരാജ്, വനിത സീനിയർ സി.പി.ഒ ഷൗജത്ത്, സി.പി.ഒമാരായ ശരത്ത്, നസൽ, ശബരികൃഷ്ണൻ, ജയകൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.