Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസു​ര​ക്ഷ​യു​ടെ...

സു​ര​ക്ഷ​യു​ടെ ക​ണ്ണു​തു​റ​ന്ന് അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ്

text_fields
bookmark_border
CCTV
cancel
camera_alt

representational image

അ​രി​മ്പൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ -സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു. ജ​ന​ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി തൃ​ശൂ​ർ ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് അ​തി​വേ​ഗം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലെ എ​ല്ലാ പ്ര​ധാ​ന​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലും അ​തി​ർ​ത്തി​യി​ലു​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 12 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. 32 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ക. ര​ണ്ടാം വാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ക​ൾ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ, ജ​ന​പ്ര​തി​ധി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്ഥാ​പി​ച്ച​ത്. ജ​ന​മൈ​ത്രി ഫൗ​ണ്ടേ​ഷ​ൻ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്രം വി​ദ്യാ​രം​ഭം അം​ഗ​ൻ​വാ​ടി​യും അ​ന്തി​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​മാ​ണ്. മു​ര​ളി പെ​രു​നെ​ല്ലി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് സ്മി​ത അ​ജ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് ഷി​മി ഗോ​പി, പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. പോ​ൾ, തൃ​ശൂ​ർ റൂ​റ​ൽ എ​സ്.​പി ഐ​ശ്വ​ര്യ ഡോ​ങ്റെ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arimpur panchayatsafety and security
News Summary - second ward of Arimpur Panchayat opened the eyes of security
Next Story