വൃക്കകൾ തകരാറിലായ യുവാവിന് സുമനസ്സുകളുടെ സഹായം വേണം
text_fieldsമാള: വൃക്കകൾ തകരാറിലായി ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. മാള വടമയിൽ വീട്ടിൽ കുട്ടപ്പെൻറ മകൻ ഗിരീഷ് കുമാറാണ് (43) സഹായം തേടുന്നത്. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവെക്കണമെന്നാണ് ജില്ല മെഡിക്കൽ കോളജ്, ലിസി എന്നീ ആശുപത്രികളിലെ വിദഗ്ധരുടെ അഭിപ്രായം.
ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയാണ് ഗിരീഷ്. കാർപെൻറർ തൊഴിലാളിയാണ്.
നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്താൽ ഭാരിച്ച തുക ചികിത്സക്കായി ചെലവഴിച്ചു കഴിഞ്ഞു. ഗിരീഷിനെയും കുടുംബത്തെയും സഹായിക്കാനായി നാട്ടുകാർ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. ബെന്നി ബെഹനാൻ എം.പി, വി.ആർ. സുനിൽകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ നൈസൺ, പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അശോക്, ജില്ല പഞ്ചായത്ത് അംഗം ശോഭന ഗോകുൽ നാഥ് എന്നിവർ സഹായ സമിതി രക്ഷാധികാരികളാണ്.
മാള പഞ്ചായത്തംഗം ടി.പി. രവീന്ദ്രൻ (ചെയർമാൻ), എൻ.കെ. സൈഫുദ്ദീൻ (കൺവീനർ), എൻ.കെ. കാസിം അലി (ട്രഷറർ). സൗത്ത് ഇന്ത്യൻ ബാങ്ക് മാള ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുമുണ്ട്. അക്കൗണ്ട് നമ്പർ: 5556053000076207. ഐ.എഫ്.എസ്.ഇ: SIBL0000647. ഗൂഗിൾ പേ നമ്പർ: 7034435383
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.