റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികക്ക് ഗുരുതര പരിക്ക്; പല്ലുകൾ തെറിച്ചു പോയി
text_fieldsമണ്ണുത്തി: റോഡിലെ കുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ അധ്യാപികക്ക് ഗുരുതര പരിക്കേറ്റു. മൂർക്കനിക്കര ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന വിൻസിക്കാണ്(42) പരിക്കേറ്റത്.
നെല്ലിക്കുന്ന് - നടത്തറ റോഡിൽ വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. ഇവിടെയുണ്ടാകുന്ന നാലാമത്തെ അപകടമാണ്. ഒന്നരയടി താഴ്ചയുള്ള കുഴിയിലാണ് സ്കൂട്ടർ വീണത്. പുറകിൽ വന്ന ടെേമ്പാ ബ്രൈക്കിട്ട് നിർത്തിയതിനാൽ ദേഹത്തുകൂടി കയറാതെ രക്ഷപ്പെട്ടു. മുഖം അടിച്ച് വീണ അധ്യാപികയുടെ പല്ലുകൾ തെറിച്ചു പോയി. മുഖത്തെ എല്ലുപൊട്ടുകയും ചെയ്തു. അധ്യാപികയെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
നെല്ലിക്കുന്ന് വട്ട കിണർ, പള്ളി, സെൻറർ, കപ്പേള സ്റ്റോപ്പ് എന്നിവിടങ്ങളിലായി 17 കുഴികളാണ് ഉള്ളത്. പൈപ്പിടാനാണ് ഇവിടെ കുഴിയെടുത്തത്. പണികൾ ഒരു വർഷം മുമ്പ് തീർന്നെങ്കിലും കുഴി അടക്കൽ പൂർത്തിയാക്കി ടാറിടൽ നടത്തിയിട്ടില്ല. കിഴക്കെ കോട്ടയിൽ നിന്ന് നടത്തറ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം വാഹനങ്ങൾ കുഴിയിൽ അകപ്പെടുന്നത് പതിവാണ്. എന്നിട്ടും കോർപറേഷൻ നിസ്സംഗത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.