സർവർ തകരാറിൽ കുരുങ്ങി ഓൺലൈൻ ഡ്രൈവിങ് ലേണേഴ്സ് പരീക്ഷ
text_fieldsതൃശൂർ: കോവിഡ് കാലത്ത് മോട്ടോർ വാഹന വകുപ്പ് നടത്തിവരുന്ന ഓൺലൈൻ ഡ്രൈവിങ് ലേണേഴ്സ് പരീക്ഷയിൽ വ്യാപക പരാതി. സർവർ തകരാറ് കാരണം ഏറെപേർക്കും പരീക്ഷ പൂർത്തിയാക്കാനാവുന്നില്ലെന്നതാണ് പരാതി. പരിവാഹൻ സേവ സോഫ്റ്റ്വെയർ വഴിയാണ് പരീക്ഷ എഴുതേണ്ടത്. വൈകീട്ട് ആറിന് ശേഷമാണ് പരീക്ഷ. വീട്ടിലിരുന്നോ മൊബൈലിലോ ലാപ്ടോപ്പിലോ പരീക്ഷ എഴുതാൻ സൗകര്യമുണ്ട്.
തൃശൂരിൽ ദിനേന 60 പേർ പരീക്ഷ എഴുതുന്നുണ്ട്. 30 മിനിറ്റിൽ മൊത്തം 50 ചോദ്യമുണ്ടാകും. 30 എണ്ണം ശരിയായാൽ വിജയിക്കും. എന്നാൽ, പാതിവഴിയിൽ നിശ്ചലമായ വെബ്സൈറ്റിൽ കുടുങ്ങി തോറ്റുമടങ്ങുകയാണ് പലരും. മോട്ടോർ വാഹന വകുപ്പിൽ പരാതി പറഞ്ഞാൽ ഡൽഹിയിൽനിന്നാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നാണ് മറുപടി.
പണമടച്ച ശേഷമാണ് അപേക്ഷകർക്ക് ഈ ദുരിതം. ഇരുചക്ര വാഹനങ്ങൾക്ക് 1050 രൂപയും നാലുചക്രം കൂടിയുള്ളതിന് 1455 രൂപയുമാണ് അപേക്ഷ ഫീസ്. ചിലർക്ക് സൈറ്റിൽ കയറാനുള്ള പാസ്വേഡ് മെസേജ് ആയി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പാസ്വേഡിനായി വീണ്ടും ശ്രമിച്ചിട്ടും നിരാശയാണ് ഫലമെന്ന് അപേക്ഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.