ചെന്ത്രാപ്പിന്നിയിൽ കാനയിലൂടെ മലിനജലം; രോഗഭീതിയിൽ നാട്ടുകാർ
text_fieldsചെന്ത്രാപ്പിന്നി: കാനയിലൂടെ മലിനജലം ഒഴുകിയെത്തുന്നതായി പരാതി. ചെന്ത്രാപ്പിന്നി സെന്ററിനും വില്ലേജിനും കിഴക്ക് ഭാഗത്തുള്ള തോടുകളിലാണ് മലിനംജലം ഒഴുകിയെത്തുന്നത്. തോടുകളിലെ വെള്ളത്തിന് കറുത്ത നിറമാണുള്ളത്. ദുസ്സഹമായ മണവും ഉണ്ട്.
തോട്ടിലൂടെ ഒഴുകിയെത്തിയ മലിന ജലം പറമ്പുകളിലേക്കെത്തി രോഗങ്ങൾ പടർന്നു പിടിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മുന്നൂറോളം തൊഴിലാളികൾ താമസിക്കുന്നിടത്തുനിന്ന് ശുചി മുറി മാലിന്യം ഉൾപ്പെടെ കാനയിലൂടെ ഒഴുക്കിവിടുന്നുണ്ടെന്ന് പരിസരവാസികൾ ആരോപിക്കുന്നു.
ദേശീയപാത വികസനത്തെ തുടർന്ന് വെള്ളം ഒഴുകിപ്പോകുന്ന പല തോടുകളും മൂടി. വീതികുറഞ്ഞ രീതിയിലാണ് കാന പണിതിട്ടുള്ളതെന്നും ഇതുമൂലം വെള്ളം ഒഴുകി പോകാൻ തടസ്സമുണ്ടെന്നും പറയുന്നു. പ്രദേശത്തെ പല തോടുകളും വൃത്തിയാക്കാത്തതും വെള്ളം കെട്ടി നിൽക്കാൻ കാരണമായെന്നും നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.