അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ; മനുഷ്യസ്നേഹികളുടെ കനിവു തേടി ഷിനോജ്
text_fieldsകൊടുങ്ങല്ലൂർ: അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ (എ.എം.എൽ) ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന അഴീക്കോട് കൊട്ടിക്കൽ സ്വദേശി ഒറവൻതുരുത്തി ഷിനോജ് (35) മനുഷ്യസ്നേഹികളുടെ കനിവു തേടുന്നു. മജ്ജ മാറ്റിവെക്കലിലൂടെ മാത്രമേ ഈ യുവാവിന് ഇനി ജീവിക്കാനാകൂവെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്.
ഷിനോജിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ലക്ഷങ്ങൾ വേണം. ഇല്ലായ്മകളിൽ കഴിയുന്ന യുവാവിന്റെ ചികിത്സക്ക് നാട്ടുകാർ ‘ഷിനോജ് സഹായ നിധി’ രൂപവത്കരിച്ചു. ബെന്നി ബഹനാൻ എം.പി, ഇ.ടി. ടൈസൺ എം.എൽ.എ, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൻ ടി.കെ. ഗീത, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ (രക്ഷാധികാരികൾ), വാർഡ് മെംബർ സജിത രതീഷ് (ചെയർ), ഉല്ലാസ് ഓട്ടറാടൻ (ജന. കൺ), സി.വി. പ്രവീദ് (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.
യോഗത്തിൽ കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ ടി.കെ. ഗീത, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, മറ്റു ജനപ്രതിനിധികളായ ഹസ്ഫൽ, ഫൗസിയ ഷാജഹാൻ, പി.കെ. അസിം, നജ്മൽ ഷക്കീർ, അംബിക ശിവപ്രിയൻ, തമ്പി കണ്ണൻ, കെ.എം. സാദത്ത്, സുമിത ഷാജി, സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ജോൺ, വ്ലോഗർ ഷഹീൻ കെ. മൊയ്തീൻ, പാർട്ടി പ്രതിനിധികൾ, മതപണ്ഡിതർ, സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഷിനോജിനുള്ള സഹായം ‘ഷിനോജ് ചികിത്സ സഹായ നിധി’, കൊടുങ്ങല്ലൂർ ടൗൺ കോഓപറേറ്റിവ് ബാങ്ക്, അഴീക്കോട് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ 0120310000006937, ഐ.എഫ്.എസ്.സി കോഡ്- ഐ.ബി.കെ.എൽ 0269 കെ.ടി.സി, ഫോൺ പേ- 9746578120, UPIID: shinojchikilsasahayanidhi@ibl എന്നിവയിൽ അയക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9747171177.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.