ഷൊർണൂർ-എറണാകുളം മെമു സമയമാറ്റം പരിഗണനയിൽ
text_fieldsതൃശൂർ: രാവിലെ ഷൊർണൂരിൽനിന്ന് എറണാകുളത്തേക്കുള്ള മെമു ട്രയിനിന്റെ സമയമാറ്റം പരിഗണിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജറുടെ അധ്യക്ഷതയിൽ ചെന്നൈയിൽ നടന്ന ദക്ഷിണ റെയിൽവേ സോണൽ യൂസേഴ്സ് കൺസൾട്ടേറ്റിവ് കമ്മിറ്റി യോഗത്തിൽ ഉറപ്പ് ലഭിച്ചതായി കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയും വിദ്യ എൻജിനീയറിങ് കോളജ് അധ്യാപകനുമായ അരുൺ ലോഹിദാക്ഷൻ അറിയിച്ചു.
തൃശൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, പൂങ്കുന്നം, ഒല്ലൂർ, പുതുക്കാട്, മുളങ്കുന്നത്തുകാവ്, ഇരിങ്ങാലക്കുട, ചാലക്കുടി സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം യോഗം ചർച്ച ചെയ്തു. പുതുക്കാട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ദീർഘിപ്പിക്കുന്നതും ഫ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുന്നതും പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതുക്കാട് റെയിൽവേ മേൽപാലത്തിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അനുമതിക്കായി സമർപ്പിച്ച അന്തിമ രൂപരേഖ പരിശോധിച്ച് എറണാകുളം - ഷൊർണൂർ മൂന്നാം റെയിൽവേ ലൈനിന്റെ സർവേ പൂർത്തിയാകുന്നതോടെ അനുമതി നൽകും. തൃശൂർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി കാമറകൾ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും യോഗത്തിൽ റെയിൽവേ അധികൃതർ വ്യക്തമാക്കി.
കൊടിക്കുന്നിൽ സുരേഷ് എം.പി, എ.കെ.എ. നസീർ, ബെൻസി ജോർജ്, തുരളിദാസൻ നായർ, ഷിജേഷ്, റഷീദ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.