പെരുന്തോടിന്‍റെ ഷട്ടർ ഉയർത്തി; കർഷകർക്ക് ആശ്വാസം
text_fieldsകൊരട്ടി: നെൽകൃഷി വെള്ളത്തിലായത് സംബന്ധിച്ച 'മാധ്യമം' വാർത്തയെ തുടർന്ന് അധികൃതർ കാതിക്കുടത്തെ പെരുന്തോടിന്‍റെ ഷട്ടർ ഉയർത്തി. ഇതോടെ കർഷകർക്ക് ആശ്വാസമായി ചാത്തൻചാൽ മേഖലയിലെ അധികജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകി. ചാത്തൻചാലും പെരുന്തോടും ബന്ധപ്പെട്ടാണ് കിടക്കുന്നത്. വേനലിൽ വെള്ളം പുഴയിലേക്ക് ഒഴുകുന്നത് തടയാൻ പെരുന്തോടിന്‍റെ ഷട്ടർ താഴ്ത്തുക പതിവാണ്. നല്ല മഴ പെയ്താൽ ജൂണിലാണ് തുറക്കുക. ഇത്തവണ മഴപെയ്ത് വെള്ളം ഉയർന്നത് അധികൃതർ ഗൗരവത്തോടെ കണ്ടില്ല. ഷട്ടർ തുറക്കാത്തതിനാൽ ചാത്തൻചാൽ പാടത്തെ നെൽകൃഷി വെള്ളത്തിലായി. ചാത്തൻചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് എതിർവശത്തുള്ള പാടശേഖരത്തെ നെൽകൃഷിയാണ് വെള്ളത്തിലായത്. പാടശേഖരത്തിൽ വിളവെടുക്കാൻ പാകമായ നെല്ല് മുഴുവൻ വെള്ളത്തിലായതോടെ കർഷകർ അങ്കലാപ്പിലായി. പലരും മുട്ടറ്റം വെള്ളത്തിൽ ഇറങ്ങി തിരക്കിട്ട് കൊയ്ത്ത് നടത്താൻ ശ്രമം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.