അമിത വേഗത ചോദ്യം ചെയ്തയാളെ മർദിച്ച ആറുപേർ പിടിയിൽ
text_fieldsഅന്തിക്കാട്: അമിത വേഗതയിൽ ബൈക്കുകൾ ഓടിച്ച് നാട്ടുകാരെ അപകടപ്പെടുത്താൻ ശ്രമിച്ചതിനെ ചോദ്യം ചെയ്ത വ്യാപാരിയും ഡി.വൈ.എഫ്.ഐ മണലൂർ യൂനിറ്റ് മുൻ സെക്രട്ടറിയുമായ സനൽ ചെനാട്ടിനെ (29) ക്രൂരമായി മർദിച്ച കേസിൽ ആറ് പ്രതികളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
മണലൂർ അയ്യപ്പൻകാവ് സ്വദേശി പൂക്കാട്ട് വീട്ടിൽ പ്രണവ് എന്ന അപ്പു (21) മണലൂർ പള്ളിക്ക് സമീപം ബീഷ് ബേബി (23), അയ്യപ്പൻകാവ് കിഴക്ക് പറങ്ങനാട്ട് വീട്ടിൽ കാട എന്ന് വിളിക്കുന്ന വിഷ്ണു ഭാരത് (25), പുത്തനങ്ങാടി സ്വദേശി മേനോത്ത് പറമ്പിൽ ശ്രീജിൽ (25), മേനോത്ത് പറമ്പിൽ ശ്രീരാഗ് (27), ആനക്കാട് സ്വദേശി ഏറു കാട്ടിൽ വിഷ്ണു മോഹൻ (26) എന്നിവരാണ് അറസ്റ്റിലായത്. എസ്.എച്ച്.ഒ പ്രശാന്ത് ക്ലിൻറ്, എസ്.ഐ കെ.എസ്. സുശാന്ത്, എ.എസ്.ഐ മാരായ സിനി, സുമൽ, സിവിൽ പൊലീസ് ഓഫിസർമാരായ ഷറഫുദ്ദീൻ, റഷീദ്, സുജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.