Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​റു വ​യ​സ്സുകാ​ര​ന്റെ...

ആ​റു വ​യ​സ്സുകാ​ര​ന്റെ കൊ​ല​പാ​ത​കം; തെ​ളി​വെ​ടു​പ്പിനിടെ ജ​ന​രോ​ഷ​ം

text_fields
bookmark_border
ആ​റു വ​യ​സ്സുകാ​ര​ന്റെ കൊ​ല​പാ​ത​കം; തെ​ളി​വെ​ടു​പ്പിനിടെ ജ​ന​രോ​ഷ​ം
cancel

മാ​ള: ആ​റു വ​യ​സ്സുകാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി ജോ​ജോ​യെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ൾ ജ​ന​രോ​ഷം അ​ണ​പൊ​ട്ടി. ഇ​തേ തു​ട​ർ​ന്ന് മി​ന്ന​ൽ വേ​ഗ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി തി​രി​ച്ച്​ പോ​യ​ത്. കു​ട്ടി​യു​ടെ സം​സ്കാ​ര​ത്തി​ന് മു​മ്പ്​ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​താ​ണ് നാ​ട്ടു​കാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്.

പൊ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞ ചി​ല​രെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് നീ​ക്കി​യ​ത്. വ​ൻ ജ​നാ​വ​ലി ത​ടി​ച്ചു​കൂ​ടി​യെ​ങ്കി​ലും പൊ​ലീ​സ്​ സ​ന്നാ​ഹം ഉ​ള്ള​തി​നാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. ഉ​ന്തി​ലും ത​ള്ളി​ലും ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഒ​രു കൂ​സ​ലു​മി​ല്ലാ​തെ പ്ര​തി സം​ഭ​വ​ങ്ങ​ൾ പൊ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു.

ഇ​തി​നി​ടെ പൊ​ലി​സ് വ​ല​യ​ത്തി​ലാ​യി​രു​ന്ന പ്ര​തി​യെ ആ​രോ ക​ല്ലെ​ടു​ത്ത് എ​റി​യു​ക​യും ചെ​യ്തു. ജോ​ജോ നേ​ര​ത്തെ മാ​ള പ​ള്ളി​പ്പു​റ​ത്തു​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച​തി​ന് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. കു​ട്ടി​യെ കാ​ണാ​താ​യ ശേ​ഷം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ നാ​ട്ടു​കാ​രോ​ടൊ​പ്പം പ്ര​തി​യും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewstrialThrissur NewsPublic Outrage
News Summary - Six-year-old boy's murder; Public outrage during trial
Next Story