മലയാളി അധ്യാപികക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ അംഗീകാരം
text_fieldsബംഗളൂരു: ഗുജറാത്ത് സാഹിത്യ അക്കാദമിയും മോട്ടിവേഷനൽ സ്ട്രിപ്പും ചേർന്ന് ഏർപ്പെടുത്തിയ സാഹിത്യ പ്രശസ്തി പത്രത്തിന് ബംഗളൂരുവിലെ അധ്യാപികയും കവയത്രിയുമായ ശ്രീകല പി. വിജയൻ അർഹയായി. തൃശൂർ ചൊവ്വല്ലൂർ സ്വദേശിനിയായ ശ്രീകല പി. വിജയൻ ബംഗളൂരു സൗന്ദര്യ സെൻട്രൽ സ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപികയാണ്.
160ലധികം രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരുടെ ഫോറമാണ് മോട്ടിവേഷനൽ സ്ട്രിപ്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിൽ 82 രാജ്യങ്ങളിൽനിന്നുള്ള 440 കവികളെയാണ് പ്രശംസാപത്രം നൽകി ആദരിച്ചത്. കവിതാപരമായ കൃത്യതയും ലോകസാഹിത്യത്തോടുള്ള സമർപ്പണവും സാഹിത്യസംഭാവനകളുമാണ് ശ്രീകലയെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്.
ശ്രീകലയുടെ നിരവധി ഇംഗ്ലീഷ് കവിതകൾ നിരവധി സാഹിത്യജേണലുകളിൽ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സോൾ ഇൻ ഹോൾ' കവിത സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അമോറസ് മ്യൂസിങ്സ്' എന്ന പുസ്തകം അടുത്തമാസം പുറത്തിറങ്ങും. ബംഗളൂരുവിൽ ഐ.ടി കമ്പനിയിൽ ജോലിചെയ്യുന്ന അജയ്കുമാറാണ് ഭർത്താവ്. അനുശ്രീ, അദ്വൈത് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.