വിജയച്ചിരി 99.68%
text_fieldsതൃശൂർ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 99.68 ശതമാനം വിജയം. ഉപരിപഠനത്തിന് 35,448 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ നേരിയ കുറവുണ്ട്. 99.82 ശതമാനമായിരുന്നു കഴിഞ്ഞവർഷത്തെ വിജയ ശതമാനം. 35,561 വിദ്യാര്‍ഥികളാണ് ഇക്കുറി ജില്ലയിൽ ആകെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 17,945 ആണ്‍കുട്ടികളും 17,503 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി.
2013 ആണ്‍കുട്ടികള്‍ക്കും 4086 പെണ്‍ക്കുട്ടികള്‍ക്കും ഉള്‍പ്പെടെ 6099 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 34,199 കുട്ടികൾ പരീക്ഷ എഴുതിയതിൽ 34,137 പേരായിരുന്നു ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ 1362 കുട്ടികൾ കുറവായിരുന്നു ഇക്കുറി ജില്ലയിൽ പരീക്ഷ എഴുതിയത്.
ആദിവാസി വിദ്യാർഥികളിൽ പരീക്ഷ എഴുതിയതിൽ ഒരാൾ മാത്രമാണ് ഉന്നത പഠനത്തിന് അർഹത നേടാതിരുന്നത്. അതുപോലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും വിജയിച്ചു. ജില്ലയിൽ പരീക്ഷ എഴുതിയ ആകെ വിദ്യാർഥികളിൽ 113 പേർ മാത്രമാണ് ഇത്തവണ പരാജയപ്പെട്ടത്. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലും മികച്ച വിജയമാണ് ഇക്കുറിയും. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷയെഴുതിയത് 10719 വിദ്യാര്‍ഥികളാണ്.
ഇതിൽ ഉപരിപഠന യോഗ്യത നേടിയത് 10712 പേര്. 5322 ആണ്‍കുട്ടികളില്‍ 5315 പേര് വിജയിച്ചു. പരീക്ഷ എഴുതിയ 5397 പെണ്‍കുട്ടികളും ഉപരിപഠനത്തിന് യോഗ്യരായി. വിജയം 99.93 ശതമാനം. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ 788 ആണ്‍കുട്ടികള്‍ക്കും 1496 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 2284 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആകെ പരീക്ഷയെഴുതിയത് 14974 വിദ്യാര്‍ഥികളാണ്.
ഉപരിപഠന യോഗ്യത നേടിയത് 14897 പേര്. 7791 ആണ്‍കുട്ടികളില്‍ 7736 പേര് വിജയിച്ചു. പരീക്ഷ എഴുതിയ 7183 പെണ്‍കുട്ടികളില്‍ 7161 പേര് ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.49. ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 617 ആണ്‍കുട്ടികള്‍ക്കും 1309 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 1926 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷയെഴുതിയത് 9868 വിദ്യാര്‍ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 9839 പേര്. 4919 ആണ്‍കുട്ടികളില്‍ 4894 പേര് വിജയിച്ചു. 4949 പെണ്‍കുട്ടികളില്‍ 4945 പേര് ഉപരിപഠനത്തിന് അര്‍ഹരായി.
വിജയശതമാനം 99.71. ഇവിടെ 608 ആണ്‍കുട്ടികള്‍ക്കും 1281 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 1889 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ എഴുതിയ 60 വിദ്യാര്‍ഥികളില്‍ 59 പേര് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.33 ശതമാനം വിജയം. ഒരു വിദ്യാര്‍ഥിക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.