Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാനത്തി​െൻറ...

സംസ്ഥാനത്തി​െൻറ സർട്ടിഫിക്കറ്റ് കിട്ടിയ പ്രവാസികൾ പ്രതിസന്ധിയിൽ

text_fields
bookmark_border
സംസ്ഥാനത്തി​െൻറ സർട്ടിഫിക്കറ്റ് കിട്ടിയ പ്രവാസികൾ പ്രതിസന്ധിയിൽ
cancel

തൃ​ശൂ​ർ: വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച പ്ര​വാ​സി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ​ ജോ​ലി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​നാ​വാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ​വ​ർ.

ജൂ​ൺ ഒ​ന്ന്​ മു​ത​ൽ 13 വ​രെ ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത പ്ര​വാ​സി​ക​ൾ​ക്ക്​ കേ​ര​ള​ത്തി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ല​ഭി​ച്ച​ത്. സം​സ്ഥാ​നം ന​ൽ​കി​യി​രു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ബാ​ച്ച് ന​മ്പ​റും വാ​ക്​​സി​ൻ ന​ൽ​കു​ന്ന തീ​യ​തി​യും ഇ​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഒ​ന്നാം വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​തി​ലി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ചി​ഹ്നം അ​ട​ക്കം ര​ണ്ടാം ഡോ​സ്​ വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ 'കോ​വി​ൻ' പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്താ​ണ് തു​ട​ക്കം മു​ത​ൽ വാ​ക്സി​ൻ പൗ​ര​ന്മാ​ർ​ക്ക്​ ന​ൽ​കി​യി​രു​ന്ന​ത്. വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ഇ​ട​ക്കാ​ല​ത്ത് 'kerala.gov.in/vaccination'എ​ന്ന വെ​ബ്‌​സൈ​റ്റ് തു​ട​ങ്ങി. പ്ര​വാ​സി​ക​ൾ​ക്കു പെ​ട്ടെ​ന്ന്​ ര​ണ്ടാം ഡോ​സ് ല​ഭി​ക്കാ​ൻ ഇ​ത്​ സ​ഹാ​യ​മാ​യെ​ങ്കി​ലും കു​രു​ക്ക്​ പി​ന്നീ​ടാ​ണ്​ വ​ന്ന​ത്. ഇ​തു പ​ല രാ​ജ്യ​ങ്ങ​ളും സ്വീ​ക​രി​ക്കാ​താ​യ​പ്പോ​ൾ വി​വ​ര​ങ്ങ​ൾ ചേ​ർ​ത്ത്‌ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ഷ്ക​രി​ച്ചു. അ​പ്പോ​ഴാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ പ​ല രാ​ജ്യ​ങ്ങ​ളും നി​ല​പാ​ടെ​ടു​ത്ത​ത്.

അ​തി​നി​ടെ 'കോ​വി​ൻ' പോ​ർ​ട്ട​ലി​ൽ സം​സ്ഥാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ പ​ക​രം കേ​ന്ദ്ര സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭ്യ​മാ​ക്കാ​ൻ​ ന​ട​പ​ടി ഉ​ണ്ടെ​ങ്കി​ലും അ​തി​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ര​ണ്ടു സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​രേ യൂ​സ​ർ ഐ​ഡി​യി​ൽ​നി​ന്ന്​ അ​പേ​ക്ഷി​ച്ച​തി​നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്​​തു പ​രി​ഹ​രി​ക്കാ​മെ​ന്ന്​ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത​തി​നാ​ൽ പ​ല​രും ജോ​ലി ന​ഷ്​​ട​പ്പെ​ടു​ന്ന ഭീ​തി​യി​ലാ​ണു​ള്ള​ത്.

തീവെട്ടിക്കൊള്ളയുമായി സന്നദ്ധ സംഘടനകൾ

തൃ​ശൂ​ർ: വാ​ക്​​സി​ൻ ല​ഭി​ക്കാ​തെ ജ​നം ന​ട്ടം തി​രി​യു​േ​മ്പാ​ൾ അ​വ​സ​രം മു​ത​ലാ​ക്കി തീ​വെ​ട്ടി കൊ​ള്ള​യു​മാ​യി സ​ന്നദ്ധ സം​ഘ​ട​ന​ക​ൾ. സേ​വ​ന​ത്തി​െൻറ പേ​രി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സൗ​ക​ര്യ​മാ​ണ്​ കൊ​ള്ള ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 630 രൂ​പ​ക്ക്​ ല​ഭി​ക്കു​ന്ന വാ​ക്​​സി​ൻ 780 മു​ത​ൽ കൂ​ടി​യ വി​ല​ക്ക്​ വി​ൽ​പ​ന ന​ട​ത്തി ത​ടി​ച്ചു കൊ​ഴു​ക്കു​ക​യാ​ണ്​ ഇ​ക്കൂ​ട്ട​ർ. വാ​ക്​​സി​ൻ ശേ​ഖ​രി​ച്ച്​ ല​ഭി​ച്ച വി​ല​യേ​ക്കാ​ൾ കൂ​ടി​യ വി​ല​ക്കാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 630 രൂ​പ​ക്ക്​ സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ്​ തോ​ന്നി​യ വി​ല​ക്കാ​ണ്​ വി​ൽ​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, സ​ർ​വി​സ്​ ചാ​ർ​ജാ​യി ഒ​രാ​ൾ​ക്ക്​ 40 രൂ​പ മു​ത​ൽ തു​ക വേ​റെ​യും ഈ​ടാ​ക്കു​ന്നു.

വാ​ക്​​സി​നേ​ഷ​ൻ ക്യാ​മ്പ്​ ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്​ മു​ഖേ​ന നേ​രി​ട്ട്​ വാ​ക്​​സി​ൻ ല​ഭി​ക്കു​ക​യി​ല്ല. വാ​ക്​​സി​ൻ ശേ​ഖ​രി​ക്കു​ന്ന​തി​ന്​ ആ​രോ​ഗ്യ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​വ​രി​ൽ​നി​ന്ന് വാ​ങ്ങു​ക മാ​ത്ര​മേ നി​ർ​വാ​ഹ​മു​ള്ളൂ. ക​മ്യൂ​ണി​റ്റി ആ​ശു​പ​ത്രി​ക​ൾ അ​ട​ക്കം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ൾ​ക്കാ​ണ്​ വാ​ക്​​സി​ൻ നേ​രി​ട്ട്​ ല​ഭി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ഊ​ഷ്​​മാ​വി​ൽ വാ​ക്​​സി​ൻ സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം സൗ​ക​ര്യ​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ വ​ൻ ലാ​ഭ​ നേ​ട്ട​ത്തി​ന്​ അ​വ​സ​ര​മാ​ക്കു​ന്ന​ത്.

പൊ​തു​മേ​ഖ​ല​യി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നി​രി​ക്കെ​യാ​ണ്​ ഇ​ത്ത​ര​ക്കാ​ർ​ക്ക്​ ത​ടി​ച്ചു​വീ​ർ​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​ത്. ആ​രോ​ഗ്യ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യും ഇ​ക്കൂ​ട്ട​ർ​ക്കു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വാ​ക്‌​സി​ൻ തേ​ടി പോ​കു​ന്ന​വ​രും ഏ​റെ​യാ​ണ്. ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ക്കാ​ത്ത​വ​രെ വി​ളി​ച്ച് വാ​ക്‌​സി​നെ​ടു​പ്പി​ക്കാ​ൻ പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കാ​രും ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് വാ​ക്‌​സി​ൻ എ​ടു​പ്പി​ക്കു​ന്ന സ​മ്പ്ര​ദാ​യ​മാ​ണ് പ​ല​യി​ട​ത്തും ന​ട​ക്കു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineabroad peopleparavsi
News Summary - State-certified vaccine; working abroad people in crisis
Next Story