പുത്തൻചിറയിൽ രണ്ട് പേർക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsമാള: പുത്തൻചിറയിൽ തെരുവുനായ് ശല്യം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം കൊമ്പത്ത് കടവിൽ രണ്ട് പേർക്ക് തെരുവുനായുടെ കടിയേറ്റു. കൊമ്പത്തു കടവ് മുട്ടിക്കലിൽ ആണ് സംഭവം. അയൽവീട്ടിൽ പോയ താണിയത്ത് ഷൈനി(30)യെയും കൊടുങ്ങല്ലൂർ കാര സ്വദേശിയായ മത്സ്യ വിൽപനക്കാരൻ കെ.എ. അലി(58)യെയുമാണ് തെരുവുനായ് കടിച്ചത്.
വിജനമായ പാടശേഖരങ്ങളിൽ കോഴി മാലിന്യം തള്ളുന്നുണ്ട്. ഇവ തിന്നാൻ നായ്ക്കൾ എത്തുകയാണ്. ഇതുവഴി പോകുന്ന വിദ്യാർഥികളടക്കം ഭീതിയിലാണ്. തെരുവുനായ് വിഷയത്തിൽ നടപടിയെടുക്കണമെന്നും ഈ ഭാഗത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.