തെരുവുനായ് ശല്യം; പ്രതിരോധ നടപടി വൈകുന്നു
text_fieldsകുന്നംകുളം: തെരുവുനായ് ആക്രമണം വർധിച്ചിട്ടും അവയെ നിയന്ത്രിക്കാനോ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് സംരക്ഷണം നൽകാനോ അധികാരികൾ തയാറാകാത്തതിനെതിരെ പ്രതിഷധം. കുന്നംകുളം ഗവ. സ്കൂളിൽ വിദ്യാർഥിനിക്ക് നേരെ ആക്രമണമുണ്ടായശേഷം തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭതലത്തിൽ യോഗം ചേർന്നെങ്കിലും അതെല്ലാം രേഖകളിലൊതുങ്ങി. നഗരസഭ അധികൃതക്ക് അധ്യാപകര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സ്കൂളുകളിലെ ക്ലാസ് മുറികളുള്‍പ്പെടെ നായ്ക്കൾ കൈയടക്കുകയാണ്. മാര്‍ക്കറ്റിലും ബസ് സ്റ്റാന്‍ഡിലും ശല്യം വര്‍ധിച്ചിട്ടുണ്ട്. കുരച്ച് ബഹളം ഉണ്ടാക്കുകയും ആളുകളുടെയും വാഹനങ്ങളുടെയും പിന്നാലെ വരികയും ചെയ്യുന്നതോടെ പേടിയോടെ ഓടി മാറേണ്ട അവസ്ഥയാണ്. രണ്ട് മാസത്തിനുള്ളില്‍ നഗരസഭ പരിധിയില്‍ മാത്രം 25ലേറെ പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു. തെരുവുനായ്ക്കളെ കൂടാതെ കുറുക്കന്മാരുടെ ശല്യവും വർധിച്ചിട്ടുണ്ട്. ഒഴിഞ്ഞ പറമ്പുകളാണ് ഇവയുടെ ആവാസ മേഖല. രാത്രി നായ്ക്കളും കുറുക്കന്മാരും തമ്മിലെ ബഹളം പലപ്പോഴും അസഹ്യമാകും. കോട്ടോല്‍, കടവല്ലൂര്‍, കല്ലുംപുറം, കാരുക്കുളം, തിപ്പിലശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ നായ്ക്കളുടെ അക്രമം വര്‍ധിക്കുന്നുണ്ട്. ചൂണ്ടല്‍, കേച്ചേരി, ചിറനെല്ലൂര്‍ മേഖലകളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയാണ് നായ്ക്കളുടെ ആക്രമണം.
കിഴൂർ, തെക്കേപ്പുറം മേഖലയിൽ ഒരു മാസത്തിനകം നിരവധി പേർക്കാണ് കടിയേറ്റത്. നഗരസഭയില്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ഈ സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷത്തോളം രൂപ വകയിരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുടുംബശ്രീയുടെ വന്ധ്യംകരണ പദ്ധതി നിലച്ചത്. നഗരസഭയില്‍ സംവിധാനമൊരുക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഷെൽട്ടർ ഒരുക്കാൻ സ്ഥലം കിട്ടാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.