കുടിവെള്ള ക്ഷാമം; പൊരിവെയിലത്ത് മണ്ണിൽ കിടന്ന് യുവാവിെൻറ ഉപവാസ സമരം
text_fieldsഎരുമപ്പെട്ടി: പഴവൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചുട്ടുപൊള്ളുന്ന വെയിലത്ത് റോഡരികിലെ മണ്ണിൽ കിടന്ന് യുവാവിെൻറ ഉപവാസ സമരം.
വേലൂർ പഞ്ചായത്തിലെ പഴവൂർ ഗ്രാമത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യുവ കർഷകനായ പഴവൂർ മുല്ലഴിപ്പാറ വീട്ടിൽ കെ.എസ്. രാജീവ് രണ്ടാം തവണയും സമരവുമായി രംഗത്തിറങ്ങിയത്. ഇതേ ആവശ്യമുന്നയിച്ച് മാർച്ച് ആറിന് വളർത്തുമൃഗങ്ങളെയും കൂട്ടി പൊരിവെയിലിൽ ഒരു ദിവസം നീണ്ട നിരാഹാര സമരം നടത്തിയിരുന്നു.
കേന്ദ്ര സർക്കാർ മൃദുയോചന പദ്ധതിയിൽനിന്ന് വായ്പയെടുത്ത് മൃഗങ്ങളെ വളർത്തുന്ന രാജീവ് ഉൾപ്പെടെ കർഷകർക്ക് വളർത്തുമൃഗങ്ങൾക്കാവശ്യമായ വെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്.
ജലക്ഷാമം നേരിടുന്നതിന് പഴവൂരിൽ സ്ഥാപിച്ചിരുന്ന പൊതു ടാപ്പുകൾ പിന്നീട് വീട്ടുകണക്ഷനുകളാക്കി മാറ്റിയപ്പോൾ പൈപ്പ് ലൈനിെൻറ തകരാറ് കാരണം വെള്ളം ലഭിക്കാത്ത അവസ്ഥയിലായെന്നും പ്രശ്നം പരിഹരിക്കാമെന്ന് ഗ്രാമസഭയിൽ വാർഡ് മെംബറടക്കമുള്ള പഞ്ചായത്ത് ഭരണാധികാരികൾ നൽകിയ ഉറപ്പ് പ്രാവർത്തികമായില്ലെന്നും രാജീവ് ആരോപിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ഷോബി രാജീവുമായി ചർച്ച നടത്തി. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ വാഹനങ്ങളിൽ വെള്ളമെത്തിക്കാൻ കലക്ടറുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടി പൂർത്തിയാകുന്ന മുറക്ക് വെള്ളമെത്തിക്കുമെന്ന് പ്രസിഡൻറ് ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് സമരം നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.