വിദ്യാർഥി ആസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
text_fields
പെരുമ്പിലാവ്: കരിക്കാട് സ്വദേശിയായ വിദ്യാർഥിയെ ആസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിക്കാട് അത്രപ്പിള്ളി വീട്ടിൽ ഗംഗാധരെൻറ മകൻ നിധിൻ (22) ആണ് മരിച്ചത്. മെൽബനിലെ വിക്ടോറിയ ആർ.എം.ഐ.ടി യൂനിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയാണ്. രണ്ടു വർഷം മുമ്പാണ് പഠനത്തിനായി ആസ്ട്രേലിയയിലേക്ക് പോയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മാതാവ്: ഭവാനി. സഹോദരൻ: നവീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.