കഴുത്തിൽ കയറിട്ട് നാല് മണിക്കൂർ മരത്തിന് മുകളിൽ
text_fieldsതൃശൂർ: വിയ്യൂർ ജയിൽ വളപ്പിലെ മരത്തിൽ കയറി കഴുത്തിൽ കയറിട്ട് തടവുകാരെൻറ ആത്മഹത്യാഭീഷണി. ജില്ല ജയിലിലെ റിമാൻഡ് തടവുകാരൻ ചെറുതുരുത്തി സ്വദേശി സഹദേവനാണ് നാല് മണിക്കൂറിലധികം പരിഭ്രാന്തി പരത്തിയത്. സെൻട്രൽ ജയിലിന് പിൻവശത്തുള്ള കാഞ്ഞിരമരത്തിന് മുകളിൽ കയറി കഴുത്തിൽ കയർ കുരുക്കിയിട്ടായിരുന്നു ആത്മഹത്യാഭീഷണി.
വൈകീട്ട് നാലരയോടെ മരത്തിൽ കയറിയ സഹദേവനെ രാത്രി എട്ടേകാലോടെയാണ് താഴെയിറക്കിയത്. പീഡനക്കേസിൽ അറസ്റ്റിലായി ഒരു വർഷമായി ജയിലിൽ കഴിയുകയാണ് ഇയാൾ. ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലത്രെ. ഇതാണ് പ്രകോപനത്തിന് കാരണം. ഉദ്യോഗസ്ഥരെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് അഗ്നിരക്ഷാസേനയെത്തി അനുനയിപ്പിച്ചതോടെ ആത്മഹത്യാശ്രമത്തിൽ അയവ് വന്നുെവങ്കിലും മരത്തിൽനിന്നും താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. തെറ്റ് ചെയ്യാത്ത തന്നെ എസ്.ഐ ചതിച്ചതാണെന്ന് സഹദേവൻ അനുനയ ശ്രമത്തിനെത്തിയ ഉദ്യോഗസ്ഥരോടായി പറഞ്ഞു. ജാമ്യമനുവദിക്കാമെന്ന് ജയിൽ ഡി.ജി.പി ഉറപ്പ് നൽകിയെന്ന് അറിയിച്ചതോടെ ഒടുവിൽ താഴെ ഇറങ്ങുകയായിരുന്നു. രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.