ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടി 'സുമേഷിെൻറ റൂട്ട് മാപ്പ്'
text_fieldsമറ്റത്തൂര്‍: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മലയാളി പുലര്‍ത്തുന്ന അലംഭാവവും നിസ്സംഗ മനോഭാവവും വരച്ചു കാണിക്കുകയാണ് മറ്റത്തൂരിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരുക്കിയ 'സുമേഷിെൻറ റൂട്ട് മാപ്പ്' ചെറുസിനിമ.
സുമേഷ് എന്ന പൊലീസുകാരനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രത്തില്‍ കോവിഡ് കാലത്ത് പൊലീസ് നേരിടുന്ന പ്രശ്നങ്ങളും വിഷയമാകുന്നു.
കോവിഡ് വ്യാപനത്തിനെതിരെ അതിജാഗ്രത പുലര്‍ത്തേണ്ട സമയത്തും നിസ്സാരമായി കണ്ട് ഇറങ്ങി നടക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണ് സുമേഷിെൻറ റൂട്ട് മാപ്പ്. പ്രധാന കഥാപാത്രമായ പൊലീസുകാരന് സുമേഷിനെ അവതരിപ്പിച്ചത് അജോ ചാതേലിയാണ്.
വരന്തരപ്പിള്ളി സ്റ്റേഷനിലെ എസ്.ഐ ചിത്തരഞ്ജനാണ് ചിത്രത്തില്‍ എസ്.ഐ ആയി വേഷമിട്ടിരിക്കുന്നത്. ചോല സിനിമയിലൂടെ ശ്രദ്ധേയനായ യുവനടന് അഖില്‍ വിശ്വനാഥ്, ജസ്റ്റിന് മങ്കുഴി, പ്രദീപ് ചൂരക്കാടന്‍, പീറ്റര്‍ ദേവസി, ശോഭ, സിജി, ജോസ് മൂത്തേടന്, വിഷ്ണുദാസ്, വി.കെ. കാസിം, ജോമിസ് ജോർജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ലിവിന് മണവാളന് തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ള ചിത്രത്തിെൻറ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിജേഷ് കെ. വിജയനും ഡിക്സന് ദേവസിയും ചേര്‍ന്നാണ്. ഗായകന് സിദ്ധാർഥ് മേനോെൻറ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.