Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ​ട​മു​ട്ടം യു.​പി...

എ​ട​മു​ട്ടം യു.​പി സ്കൂ​ൾ പൊ​ളി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി

text_fields
bookmark_border
എ​ട​മു​ട്ടം യു.​പി സ്കൂ​ൾ   പൊ​ളി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി
cancel
camera_alt

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് ത​ട​സ്സ​മാ​യ എ​ട​മു​ട്ടം യു.​പി സ്കൂ​ൾ

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത 66ന്റെ ​നി​ർ​മാ​ണ​ത്തി​ന് ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലെ സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ര​ജി സു​പ്രീം കോ​ട​തി ത​ള്ളി. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്കൂ​ളി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ മാ​റ്റി കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ട​മു​ട്ടം യു.​പി സ്കൂ​ൾ കെ​ട്ടി​ട​മാ​ണ് പൊ​ളി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

എ​ൻ.​എ​ച്ച് 66 സ്പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ​ല​പ്പാ​ട് എ.​ഇ.​ഒ, സ്കൂ​ൾ മാ​നേ​ജ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി.

ദേ​ശീ​യ​പാ​ത​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​പ്പോ​ൾ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നും സ്ഥ​ല​ത്തി​നും കൂ​ടി 10 കോ​ടി​യി​ല​ധി​കം രൂ​പ ന​ൽ​കി​യെ​ങ്കി​ലും ഇ​തു വാ​ങ്ങാ​തെ കെ​ട്ടി​ട​വും സ്ഥ​ല​വും സം​ര​ക്ഷി​ച്ച് പാ​ത​യു​ടെ വ​ഴി​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​നേ​ജ​ർ കോ​ട​തി​യി​ൽ ഹ​ര​ജി ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ണം ഉ​പ​യോ​ഗി​ച്ച് ഏ​റ്റെ​ടു​ത്ത സ്ഥ​ലം ക​ഴി​ച്ച് ബാ​ക്കി​യു​ള്ള സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്ന ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രു​ടെ​യും സ്കൂ​ൾ വി​ക​സ​ന സ​മി​തി​യു​ടെ​യും ആ​വ​ശ്യം മാ​നേ​ജ​ർ ത​ള്ളു​ക​യും ചെ​യ്തു.

സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​മൊ​ഴി​കെ ഇ​രു​ഭാ​ഗ​ത്തും പാ​ത​യു​ടെ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ത​ട​സ്സം നീ​ങ്ങി​യ​തോ​ടെ അ​ടു​ത്ത ദി​വ​സം കെ​ട്ടി​ടം പൊ​ളി​ച്ച് പാ​ത നി​ർ​മാ​ണം തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaydemolitionSupremeCourt
News Summary - Supreme Court Allows Demolition of Edamuttam UP School
Next Story