ശക്തന് മാര്‍ക്കറ്റ് വികസനത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്ന് സുരേഷ് ഗോപി
text_fieldsതൃശൂര്‍: ശക്തന് മാര്‍ക്കറ്റിന്റെ വികസനത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്ന് സുരേഷ് ഗോപി എം.പി. ശക്തന് നഗര്‍ മത്സ്യ-മാംസ മാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അനുവദിച്ച ഒരു കോടിക്ക് പുറമെ മാര്‍ക്കറ്റിന്റെ വികസനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഇതിനുള്ള ശ്രമം നടത്തുന്നുണ്ട്. നടക്കാത്ത പദ്ധതികളുടെ നീക്കിയിരിപ്പ് തുകയും നല്‍കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തന്‍നഗര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ തൊഴിലാളികള്‍ എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തൃശൂരില്‍ ജയിച്ചാലും തോറ്റാലും മാര്‍ക്കറ്റിന്റെ നവീകരണത്തിന് ഇടപെടുമെന്ന് അന്ന് ഉറപ്പു നല്‍കിയിരുന്നു. മേയര്‍ എം.കെ. വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ എന്‍. പ്രസാദ്, പൂര്‍ണിമ സുരേഷ്, കെ.ജി. നിജി, സിന്ധു ആന്റോ ചാക്കോള, കോർപറേഷന് എൻജിനീയര്‍ ഷൈബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, വൈസ് പ്രസിഡന്റുമാരായ സുജയ്സേനന്‍, സര്‍ജു തൊയക്കാവ്, ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജേക്കബ്, സെക്രട്ടറി ഐ.എന്‍. രാജേഷ്, തൃശൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന് തുടങ്ങിയവരും സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്നു. 2900 രൂപക്ക് ആറ് കിലോ തൂക്കമുള്ള അറയ്ക്ക മീന്‍ വാങ്ങിയാണ് മാര്‍ക്കറ്റില്‍നിന്ന് മടങ്ങിയത്.
'നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരെ ജനം ഘരാവോ ചെയ്യണം'
തൃശൂര്‍: ജനകീയ വിഷയങ്ങളില്‍ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരെ പൊതുജനം ഘരാവോ ചെയ്യണമെന്ന് സുരേഷ് ഗോപി എം.പി. പുത്തൂരിൽ ജനവാസ മേഖലയിൽ ഭീഷണിയായ മരങ്ങൾ മുറിച്ചു നീക്കാൻ ഉത്തരവിറങ്ങി നീക്കാൻ പണം അനുവദിച്ചിട്ടും നടപടിയെടുക്കാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു എം.പിയുടെ പ്രതികരണം. വീണു കിടക്കുന്ന മരങ്ങളുടെ പൊത്തുകളില്‍ ഇഴജന്തുക്കള്‍ കയറിക്കൂടി സമീപവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.