സാന്ത്വന സ്പർശം: ഇരിങ്ങാലക്കുടയിൽ തീർപ്പാക്കിയത് 1757 പരാതികൾ
text_fieldsഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ കൊടുങ്ങല്ലൂർ, മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിൽ നിന്നായി തീർപ്പാക്കിയത് 1757 പരാതികൾ. മൂന്ന് താലൂക്കുകളിൽ നിന്നായി 2526 അപേക്ഷകൾ ലഭിച്ചു. അദാലത്ത് ദിവസം 938 അപേക്ഷകൾ ലഭിച്ചു. അതിൽ 199 എണ്ണം തീർപ്പാക്കി. 57 പരാതികൾ സർക്കാറിലേക്കയച്ചു.
290 പേർക്ക് പുതിയ റേഷൻ കാർഡ് അനുവദിച്ചു. 277 ബി.പി.എൽ കാർഡുകളും എ.എ.വൈയിൽ പതിമൂന്നുമാണ് നൽകിയത്. സി.എം.ഡി.ആർ.എഫിൽ ആകെ 218 അപേക്ഷകൾ ലഭിച്ചു. ഇതിനായി 36,75,000 രൂപ അനുവദിച്ചു. വിഹാൻ പദ്ധതി പ്രകാരം 107 പരാതി ലഭിച്ചതിൽ സഹായം അനുവദിക്കാൻ 6,42,000 രൂപ അനുവദിച്ചു.
വെളിച്ചത്തിലേക്ക്; വനജക്കും മകൾക്കും തുണയായി 'സാന്ത്വന സ്പർശം'
ഇരിങ്ങാലക്കുട: താമസ സ്ഥലത്ത് വെളിച്ചം എത്തുമെന്ന ആഹ്ലാദത്തിലാണ് ചാലക്കുടി എളയേടത്ത് വനജയും മകൾ വിജിയും. ആഹ്ലാദത്തിലേക്ക് തിരി നീട്ടിയത് ഇരിങ്ങാലക്കുടയിൽ നടന്ന സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്ത്.
താമസിക്കുന്ന കെട്ടിടത്തിന് വൈദ്യുതി ലഭ്യമാക്കണമെന്ന പരാതിയുമായാണ് 77 വയസ്സുള്ള വനജ അദാലത്തിൽ മന്ത്രി എ.സി. മൊയ്തീെൻറ അരികിലെത്തിയത്. മന്ത്രി പരാതി കേട്ട് തുടർ നടപടിക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചാലക്കുടി മുനിസിപ്പൽ സെക്രട്ടറിയോടും െപാലീസിനോടും കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് പരിഹാരം കാണാൻ ആവശ്യപ്പെട്ടു.
'ഭൂമി ബ്ലേഡിൽ മുറിയില്ല'; ജയരാമന് മന്ത്രിയുടെ ഉറപ്പ്
ഇരിങ്ങാലക്കുട: ''ഭൂമി ഫൈനാൻസുകാർ കൊണ്ട് പോകില്ല, ഞാൻ ഇടപെടും. വിഷമിക്കേണ്ട'' -ഭൂമി കൈവിട്ട് പോകുമോ എന്ന ആശങ്കയിലെത്തിയ ജയരാമനെ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിേൻറതാണ് ഈ ഉറപ്പ്. അധ്വാനിച്ചു നേടിയ ഭൂമി സ്വകാര്യ ഫൈനാൻസ് കമ്പനി അന്യാധീനപ്പെടുത്തിയ സങ്കടവുമായാണ് പൊതുപ്രവർത്തകൻ കൂടിയായ വരന്തരപ്പിള്ളി തളിയക്കാടൻ ജയരാമൻ അദാലത്തിലെത്തിയത്.
2001ലാണ് വരന്തരപ്പിള്ളി വില്ലേജിൽ ഉൾപ്പെട്ട പുലിക്കണ്ണിയിലുള്ള 94 സെൻറ് സ്ഥലവും ഓടിട്ട പുരയിടവും ജയരാമൻ ഫൈനാൻസ് കമ്പനിയിൽനിന്ന് വായ്പക്ക് പണയപ്പെടുത്തിത്. മൂന്ന് ലക്ഷം രൂപയാണ് ലോണെടുത്തത്. മുതലും പലിശയും കുറേശ്ശെയായി അടച്ചു. എന്നാൽ 2007ൽ ഭൂമി പണയമല്ല തീറാണ് തന്നതെന്ന് ഭീഷണിപ്പെടുത്തി ഭൂമി വളച്ചു കെട്ടി കമ്പനി അധീനതയിലാക്കി. ഇതിനെതിരെ 2007ൽ ഇരിങ്ങാലക്കുട അഡീഷണൽ മുൻസിഫ് കോടതിയിലും 2009ൽ തൃശൂർ ജില്ല കോടതിയിലും കേസ് ഫയൽ ചെയ്തു. ഭൂമി ജയരാമനറിയാതെ കൈമാറാൻ പാടില്ലെന്ന് ജില്ല കോടതി വിധിയും പ്രഖ്യാപിച്ചു.
എന്നാൽ അപ്പോഴേക്കും ഭൂമി ബിനാമി പേരിൽ ഫൈനാൻസ് കമ്പനി ഉടമ അന്യാധീനപ്പെടുത്തിയിരുന്നു. നിരവധി മധ്യസ്ഥതയ്ക്കും ഇടപെടലുകൾക്കും ഒടുവിൽ മന്ത്രിമാർ ആരെങ്കിലും ഇടപെട്ടാൽ കേസ് ഒത്തുതീർപ്പാക്കാമെന്ന് കമ്പനി ഉടമ സമ്മതിച്ചു. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ സാന്ത്വന സ്പർശം അദാലത്തുമായെത്തുന്നത്.
രജീഷിന് സഹായം കിട്ടും; ഷമനക്ക് ജോലിയും
ഇരിങ്ങാലക്കുട: ഒരു കുടുംബത്തിലെ രണ്ടുപേർക്ക് ഒരേസമയം സഹായം അനുവദിച്ച് 'സാന്ത്വന സ്പർശം'. കയ്പമംഗലം കൂരിക്കുഴി നിവാസി രജീഷിനും സഹോദര പത്നി ഷമനക്കുമാണ് രണ്ട് പരാതികളിലായി മന്ത്രി എ.സി. മൊയ്തീൻ സഹായം അനുവദിച്ചത്. ജോലിക്കിടെ ശരീരം തളർന്ന് ജീവിതം വഴിമുട്ടിയ രജീഷിന് തുടർചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് കാൽലക്ഷം സഹായം നൽകും.
ദുബൈയിൽ അപകടത്തിൽപെട്ട ഭർത്താവ് നാട്ടിലെത്തിയതിനെ തുടർന്ന് കുടുംബത്തിെൻറ വരുമാനം നിലച്ചതോടെ ജോലിതേടുന്ന ഷമനക്ക് വരുമാന മാർഗമായി കുടുംബശ്രീയിൽ ജോലി നൽകാനാണ് മന്ത്രി നിർദേശിച്ചത്. രജീഷിെൻറ വലിയച്ഛെൻറ മകെൻറ ഭാര്യയാണ് ഷമന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.