പെരുമ്പിലാവ് അൻസാർ സ്കൂളിന് ടാലന്റ് വേൾഡ് റെക്കോഡ്
text_fieldsപെരുമ്പിലാവ്: അൻസാർ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 5112 പേർ ചേർന്ന് നിർമിച്ച മനുഷ്യ ഭൂപടം ലാർജ്സ്റ്റ് ഹ്യൂമൻ ഇമേജ് ഓഫ് ഇന്ത്യാസ് മാപ്പ് കാറ്റഗറിയിൽ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റെക്കോഡ് ബുക്കിന്റെ വേൾഡ് റെക്കോഡിൽ ഇടം പിടിച്ചു. നിലവിൽ 2018ൽ റുമാനിയയിലെ 4807 പേർ നിർമിച്ച റൊമാനിയയുടെ ഭൂപടമായിരുന്നു ലോക റെക്കോഡ്. അതാണ് അൻസാർ സ്കൂൾ ഇത്തവണ ഭേദിച്ചത്. ടാലന്റ് റെക്കോഡ് സർട്ടിഫിക്കറ്റ് ഓൾ ഗിന്നസ് റെക്കോഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ സ്കൂളിന് സമ്മാനിച്ചു.
ടാലന്റ് പ്രതിനിധികളായ രക്ഷിതാ ജയിൻ രാജസ്ഥാൻ, ഡോ. വിന്നർ ഷെരീഫ് എന്നിവർ നിരീക്ഷകരായിരുന്നു. സ്കൂളിലെ അയ്യായിരത്തിലധികം വരുന്ന വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മറ്റു ജീവനക്കാരും ഈയൊരു അതുല്യ നേട്ടത്തിൽ പങ്കാളികളായി. സ്കൂളിലെ ചിത്രകല അധ്യാപകൻ നൗഫാന്റെ നേതൃത്വത്തിൽ ചിത്രകല അധ്യാപകരാണ് 20500 സ്ക്വയർ ഫീറ്റിലുള്ള ഇന്ത്യയുടെ മാപ്പ് സ്കൂൾ ഗ്രൗണ്ടിൽ തയാറാക്കിയത്.
സ്കൂൾ ഡയറക്ടർ നജീബ് മുഹമ്മദ്, പ്രിൻസിപ്പൽ ഷൈനി ഹംസ, വൈസ് പ്രിൻസിപ്പൽ സാജിത റസാഖ്, കായിക വിഭാഗം മേധാവി അബൂബക്കർ, സാമൂഹിക ശാസ്ത്രം മേധാവി ജോഫി പീറ്റർ, മെഹർ ഉസ്മാൻ, അസിസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.